പിഎം കെയേഴ്‌സിനെ ന്യായീകരിച്ച്‌ ആഭ്യന്തര മന്ത്രാലയം

ദേശീയ ദുരിതാശ്വാസ നിധി പോലെ നിയമപ്രകാരം രൂപീകരിച്ച ഫണ്ടുകള്‍ ഉള്ളത് ‘പിഎം കെയേഴ്‌സ്‌’ രൂപീകരിക്കുന്നതിന്‌ തടസ്സമല്ലെന്ന്‌ ആഭ്യന്തരമന്ത്രാലയം.

താൽപ്പര്യമുള്ള വ്യക്തികൾ അവർക്ക്‌ കഴിയുന്ന തുകയാണ്‌ പിഎം കെയേഴ്‌സിലേക്ക്‌ സംഭാവന ചെയ്യുന്നത്‌. ‘ദുരിതങ്ങളിൽ ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെ ഏറെക്കാലം മുമ്പ്‌ രൂപീകരിച്ചതും സമീപകാലത്ത്‌ രൂപീകരിച്ചതുമായ നിരവധി ഫണ്ടുകൾ നിലവിലുണ്ട്‌.

താൽപ്പര്യമുള്ളവരാണ്‌ പിഎം കെയേഴ്‌സിലേക്ക്‌ സംഭാവന നൽകുന്നത്‌. നിയമപ്രകാരം രൂപീകരിച്ച ഫണ്ടുള്ളതുകൊണ്ട്‌ മറ്റ്‌ ഫണ്ടുകൾ രൂപീകരിക്കാൻ പാടില്ലെന്ന വാദം നിലനിൽക്കില്ല’.

ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌‌മൂലത്തിൽ പറഞ്ഞു. പിഎം കെയേഴ്‌സിലേക്ക്‌ വന്ന സംഭാവന മുഴുവൻ ദേശീയ ദുരിതാശ്വാസനിധിയിലേക്ക്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News