സ്വര്‍ണക്കടത്ത്: വാര്‍ത്തകള്‍ അടിസ്ഥാന വിരുദ്ധം; കസ്റ്റംസ് ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ഉടന്‍ ഹാര്‍ഡ് ഡിസ്ക് കൈമാറും: ഇപി ജയരാജന്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോപ്ലക്സിലേതുള്‍പ്പെടെ അന്വേഷണ സംഘത്തിന് നല്‍കുന്നില്ലെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് മന്ത്രി ഇപി ജയരാജന്‍.

കാര്‍ഗോ നടത്തുന്നത് വ്യവസായ വകുപ്പിന് കീ‍ഴിലെ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസാണ് ഇവര്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത് ഇന്ന് മാത്രമാണെന്നും ഔദ്യോഗികമായി കസ്റ്റംസിന്‍റെ കത്ത് ലഭിച്ചാലുടന്‍ ഹാര്‍ഡ് ഡിസ്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

ഇപി ജയരാജന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സി സി ടി വി ദ്യശ്യങ്ങൾ നൽകുന്നില്ലെന്ന പരാതി ചില മാധ്യമങ്ങളും യു ഡി എഫ്- ബി ജെ പി നേതാക്കളും പറയുന്നതു കേട്ടു. സ്വർണം അടങ്ങിയ ബാഗേജ് എത്തിയ തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെ ദ്യശ്യങ്ങളും നൽകുന്നില്ലെന്ന് ആരോപണം ഉയർന്നു. വ്യവസായ വകുപ്പിനു കീഴിലെ കേരളാ സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ആണ് കാർഗോ കോംപ്ലക്സ് നടത്തുന്നത്. ഇന്ന് ആണ് കസ്റ്റംസ് സി സി ടി വി ദ്യശ്യങ്ങൾ ആവശ്യപ്പെട്ടത്. ഉടൻ തന്നെ ഹാർഡ് ഡിസ്ക് നൽകാമെന്ന് കാർഗോ കോംപ്ലക്‌സ് ജനറൽ മാനേജർ അറിയിച്ചു. ഔദ്യോഗികമായി കസ്റ്റംസിന്റ കത്ത് ലഭിച്ചാലുടൻ ഹാർഡ് ഡിസ്ക് കൈമാറും.

https://www.facebook.com/epjayarajanonline/posts/1227029444307337

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel