ആകെ രോഗം പിടിപെട്ട 213 ല്‍ 190 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയില്‍

തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയില്‍. ജില്ലയില്‍ ആകെ രോഗം പിടിപെട്ട 213 ല്‍ 190 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ ഭൂരിപക്ഷം പേരും പൂന്തുറ സ്വദേശികളാണ്.

സംസ്ഥാനത്ത് ആദ്യമായി സൂപര്‍ സ്പ്രഡ് ഉണ്ടായത് തിരുവനന്തപുരം ജില്ലയിലെ പൂന്തുറയിലാണ്. ഇത് തിരുവനന്തപുരം കൊര്‍പറേഷനെ ട്രിപ്പിള്‍ ലോക്ക് ഡൗണിലെത്തിച്ചു. ജില്ലിയല്‍ ഭൂരിപക്ഷം പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍കത്തിലൂടെയാണ്.

പൂന്തുറയിലെ മത്സ്യ മാര്‍ക്കറ്റില്‍ നിന്നുമുണ്ടായ രോഗ വ്യാപനമാണ് നഗരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണിലെത്തിച്ചത്. ആര്യനാട്ടും സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്.

പുതിയതായി ജില്ലയില്‍ 95 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ഇതില്‍ 88 പേര്‍ക്കു രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതോടെ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്. പൂന്തുറയിലടക്കമുള്ള പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ തിരിച്ചാണ് പരിശോധന നടത്തുന്നത്.

ആദ്യ ക്ലസ്റ്ററില്‍ പെടുന്നത് ആരോഗ്യ പ്രവര്‍ത്തകരും രണ്ടാം ക്ലസ്റ്ററില്‍ മാധ്യമപ്രവര്‍ത്തകര്‍ ആടക്കമുള്ളവരും പെടുന്നു. ആരോഗ്യമായി വെല്ലു വിളികള്‍ നേരിടുന്നവര്‍ മൂന്നാം ക്ലസ്റ്ററില്‍ വരുമ്പോള്‍ അതിഥി തൊ‍ഴിലാളികള്‍ വരുന്നത് നാലാം ക്ലസ്റ്ററിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here