ട്രംപിന്‌ തലവേദനയാകുന്ന വെളിപ്പെടുത്തലുകളുമായി രണ്ട് പുസ്‌തകങ്ങള്‍ കൂടി ഉടന്‍ പുറത്തിറങ്ങും

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ജ്യേഷ്ഠന്റെ മകൾ മേരി ട്രംപിന്റെ പുസ്‌തകം ‘ടൂ മച്ച്‌ നെവർ ഇനഫ്‌: ഹൗ മൈ ഫാമിലി ക്രിയേറ്റഡ്‌ വേൾഡ്‌സ്‌ മോസ്റ്റ്‌ ഡേഞ്ചറസ്‌ മാൻ’ 14ന്‌ പുറത്തിറങ്ങും.

ട്രംപിന്റെ മറ്റൊരു സഹോദരൻ ന്യൂയോർക്ക്‌ അപ്പീൽ കോടതിയിൽ നൽകിയ നിയമതടസ്സങ്ങൾ മറികടന്നാണ്‌ പുസ്‌തകം പുറത്തിറങ്ങുക. നവംബറിൽ ജനവിധി നേരിടാനൊരുങ്ങുന്ന ട്രംപിനെതിരെ നിരവധി ആരോപണങ്ങളാണ്‌ മനഃശാസ്‌ത്രജ്ഞയായ മേരി ട്രംപിന്റെ ഓർമക്കുറിപ്പുകളിലുള്ളത്.

കോളേജ്‌ അഡ്‌മിഷൻ ലഭിക്കാൻ മറ്റൊരാളെക്കൊണ്ട്‌ പരീക്ഷ എഴുതിപ്പിച്ചെന്നും അമേരിക്കയിലെ തീവ്ര ക്രിസ്‌തീയ മതവിശ്വാസികളെ കൈയലിലെടുക്കാൻ മാത്രമാണ്‌ പള്ളിയിൽ പോകാറുള്ളതെന്നും പുസ്‌തകത്തിലുണ്ട്‌. ട്രംപിന്റെ അച്ഛന്‌ അൾഷിമേഴ്‌സ്‌ അസുഖം ബാധിച്ചപ്പോഴുണ്ടായ പെരുമാറ്റവും ട്രംപിന്റെ ആഭാസത്തരങ്ങളും പുസ്‌തകത്തിലുണ്ടാകും എന്നാണ്‌ പുറത്തുവരുന്നവിവരം.

അതേസമയം, ട്രംപിന്റെ ഭാര്യയായ മെലാനിയ ട്രംപിനെപ്പറ്റി അടുത്ത സുഹൃത്തായിരുന്ന മുൻ ഉപദേഷ്ടാവ്‌ സ്‌റ്റെഫാനി വിൻസ്റ്റൺ വോൾകോഫിന്റെ പുസ്‌തകം ‘മെലാനിയ ആൻഡ്‌ മി’യും വൈകാതെ പുറത്തിറങ്ങും. മുതിർന്ന ഉപദേഷ്ടാവ്‌ സ്ഥാനത്തുനിന്ന്‌ 2018ൽ അകാരണമായി നീക്കിയതിനെ സംബന്ധിച്ച വെളിപ്പെടുത്തലാണ്‌ ഇതിലുണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News