കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു

കാണ്‍പൂരില്‍ 8 പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വികാസ് ദുബെ കൊല്ലപ്പെട്ടു.

എഎന്‍ഐയാണ് കൊടും കുറ്റവാളിയായ വികാസ് ദുബെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരിക്കു്ന്നത്.
ഒളിവില്‍ പോയ വികാസ് പിടിയിലായ ശേഷം ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോ‍ഴ്സ് ഇയാളെ തിരികെ കാണ്‍പൂരിലേക്ക് എത്തിക്കുന്നതിനിടെയാണ് സംഭവം. യാത്രാ മധ്യേ അകമ്പടി വാഹനം അപകടത്തില്‍ പെട്ടെന്നും തുടര്‍ന്ന് പൊലീസുകാരില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുബെ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് പറയുന്നത്. രക്ഷപെടാന്‍ ശ്രമിച്ച വികാസ് ദുബെയെ പൊലീസ് വെടിവച്ചു വീ‍ഴ്ത്തുകയായിരുന്നുവെന്നാണ് കാണ്‍പൂര്‍ പൊലീസ് വ്യക്തമാക്കിയത്.

കൂട്ടക്കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ വികാസ് ദുബെയെ മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here