ഇന്ത്യൻ വാർത്താ ചാനലുകൾക്ക് വിലക്കേർപ്പെടുത്തി നേപ്പാള്‍

ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ വാർത്താ ചാനലുകൾക്ക് നേപ്പാളിൽ വിലക്കേർപ്പെടുത്തിയതായി ന്യൂസ് ഏജൻസിയായ എഎൻഐ. അ​തി​ർ​ത്തി വി​ഷ​യ​ത്തി​ല​ട​ക്കം ഇ​ന്ത്യ​യും നേ​പ്പാ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വാ​ർ​ത്താ ചാ​ന​ലു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

നേ​പ്പാ​ളി​ലെ ടെ​ലി​വി​ഷ​ൻ ഓ​പ്പ​റേ​റ്റ​ർ​മാ​രാ​ണ് ദൂ​ര​ദ​ർ​ശ​ൻ ഒ​ഴി​കെ​യു​ള്ള ചാ​ന​ലു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നേ​പ്പാ​ൾ വി​രു​ദ്ധ വാ​ർ​ത്ത​ക​ൾ ഇന്ത്യൻ ചാ​ന​ലു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നാരോപിച്ചാണ് നടപടി.

ഇന്ത്യൻ മാധ്യമങ്ങൾ നേപ്പാളിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ തടയുന്നതിന് നിയമപരവും രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗ്ഗങ്ങൾ അന്വേഷിക്കുകയാണെന്ന് നേപ്പാളി സർക്കാർ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News