തുടർച്ചയായ രണ്ടാം ദിവസവും കാൽലക്ഷത്തിലേറെ രോ​ഗികള്‍; രാജ്യത്ത്‌ കൊവിഡ്‌ ബാധിതരുടെ എണ്ണം എട്ട്‌ ലക്ഷത്തോടടുത്തു

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 26,506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ള കണക്കനുസരിച്ച് എറ്റവും വലിയ പ്രതിദിന വ‌‌‌‌ർധനവാണ് ഇത്.

ആകെ രോഗികളുടെ എണ്ണം 7,93,802 ആയി. ഒരു ദിവസം പുതിയ രോഗികളുടെ എണ്ണം ഇരുപത്തിഅയ്യായിരം കടക്കുന്നത് ഇതാദ്യമായാണ്. 24 മണിക്കൂറിനിടെ 475 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

രാജ്യത്ത് ഇത് വരെ 21,604 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 2,76,685 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് വരെ 4,95,513 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് രോഗമുക്തി നിരക്ക് 62.42 ശതമാനമായി ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News