വിന്‍ഡീസ് നായകന്‍ ജയ്സന്‍ ഹോള്‍ഡറിന്‍റെ ബോളിംഗിന് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്

സതാംപ്റ്റന്‍ ടെസ്റ്റിലെ ആദ്യ ഇന്നംഗ്സില്‍ വിന്‍ഡീസ് നായകന്‍ ജയ്സന്‍ ഹോള്‍ഡറിന്‍റെ ബോളിംഗിന് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 204ന് പുറത്തായി.

നായകന്‍ ജയ്സന്‍ ഹോല്‍ഡര്‍ ആറ് വിക്കറ്റും, ഗബ്രിയേല്‍ നാല് വിക്കറ്റും വീ‍ഴ്ത്തി. ഇരുപത് ഓവറില്‍ 42 റണ്‍സ് മാത്രം വ‍ഴങ്ങിയാണ് ഹോള്‍ഡര്‍ 6 വിക്കറ്റ് വീ‍ഴ്ത്തിയത്. ഇംഗ്ലീഷ് നിരയില്‍ നായയകന്‍ ബെന്‍സ്റ്റോക്സ് മാത്രമാണ് ഭേദപ്പെട്ട ഇന്നിംഗ് കാ‍ഴ്ചവെച്ചത്.

43 റണ്‍സാണ് ബെന്‍ സ്റ്റോക്സ് നേടിയത്. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 57 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ഓപ്പണര്‍ ജോണ്‍ കാംബലിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 20 റണ്‍സോടെ ബ്രാത്ത് വൈറ്റും, 3 റണ്‍സോടെ ഷായ് ഹോപ്പുമാണ് ക്രീസില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here