ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വർണം കടത്തിയ കേസിൽ യുഎപിഎ ചുമത്താൻ എൻഐഎ തീരുമാനിച്ചു. ഭീകര പ്രവർത്തനവും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതുമായ വകുപ്പുകൾ പ്രതികൾക്ക് എതിരെ ചുമത്തും. ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യും.
സ്വർണ കടത്തിലെ അന്വേഷണം കൈമാറിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം രാത്രിയാണ് എൻ. ഐ. എ യ്ക്ക് ലഭിച്ചത്. കേസിന്റെ എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷമേ എഫ്. ഐ. ആർ രജിസ്റ്റർ ചെയുകയുള്ളുവെന്ന് എൻ. ഐ. എ വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റ് പാസാക്കിയ പ്രതേക തീവ്രവാദ വിരുദ്ധ നിയമത്തിനു കീഴിൽ വരുന്നതാണോ സ്വർണകടത്തു എന്ന് അന്വേഷിക്കുകയാണ് പ്രഥമ നടപടി
കസ്റ്റമസ് ചട്ടങ്ങളുടെ ലംഘനം, കള്ളക്കടത്തു എന്നിവ എൻ. ഐ എ അന്വേഷണത്തിന്റെ ഭാഗമല്ല. തീവ്രവാദ വിരുദ്ധ സേന രൂപീകരിച്ചതിന് ശേഷം ഇത് വരെ രാജ്യത്ത് നടക്കുന്ന സ്വർണകടത്തു അന്വേഷിചിട്ടില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടികാട്ടുന്നു. അത് കൊണ്ട് തന്നെ തീവ്രവാദ ബന്ധം അന്വേഷിക്കും. സ്വർണം അനധികൃതമായി രാജ്യത്ത് എത്തിക്കുന്ന പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുണ്ടോ എന്ന് കണ്ടെത്തണം.
ഭീകര പ്രവർത്തനവും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതുമായ ചട്ടത്തിലെ 15, 16, 17, 18 വകുപ്പുകൾ പ്രകാരം യു. എ. പി. എ ചുമത്താനാണ് തീരുമാനം. രാജ്യത്തെ സാമ്പത്തിക മേഖലയെ തകർക്കുന്നതാണ് അനധികൃതമായി എത്തുന്ന സ്വർണവും പണവും. ഗുജറാത്ത് പോലുള്ള സംസ്ഥാങ്ങൾ കേന്ദ്രീകരിച്ചാണ് രാജ്യത്തെ മുഴുവൻ സ്വർണകടത്തും നടക്കുന്നത് എന്ന് ആരോപണം ഉണ്ട്.
കരിയർമാരിൽ അന്വേഷണം അവസാനിപ്പിക്കുന്ന കസ്റ്റംസ് രീതിയായിരിക്കില്ല എൻ. ഐ. എ യുടേത്.സമാനമായ രീതിയിൽ മുൻപ് നടന്ന കടത്തുകളെകുറിച്ചുള്ള വിവരങ്ങളും കസ്റ്റംസിൽ നിന്നും എൻ. ഐ. എ ഉദ്യോഗസ്ഥർ ശേഖരിക്കും.

Get real time update about this post categories directly on your device, subscribe now.