ക്രമസമാധാനം തകര്‍ത്തും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും കോണ്‍ഗ്രസ് ബിജെപി സമരം; പൂന്തുറയില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

സംസ്ഥാനത്ത് കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ക്രമസമാധാനം തകര്‍ത്തും പ്രോട്ടോകോള്‍ ലംഘിച്ചും കോണ്‍ഗ്രസ് ബിജെപി സമരം. സമൂഹമാധ്യമഹങ്ങളിലെ ദുഷ്പ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായ തിരുവനന്തപുരത്തെ പൂന്തുറയില്‍ ഉള്‍പ്പെടെ ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ തെരുവിലിറക്കിയത്.

പൂന്തുറയില്‍ എംഎ അനീസിന്റെ നേതൃത്വത്തിലാണ് ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് വാര്‍ഡ് വൈസ് പ്രസിഡന്റ് എം ഇ അനസ് ആണ് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ച് കണ്ടെയിന്‍മെന്റ് സോണ്‍ പുറത്ത് കടന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയത്.

പൊലീസ് ഒന്നിനും സമ്മതിക്കുന്നില്ലെന്നും അത്യാവശ്യ സാധനങ്ങള്‍ പോലും ലഭ്യമല്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ ദുഷ് പ്രചരണം. എന്നാല്‍ പൂന്തുറയില്‍ ഒന്നോ രണ്ടോ പേര്‍ക്കു മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും എന്നിട്ടും 100 ല്‍ അധികം പേരെ പുറത്തിറങ്ങാനാകാതെ തടഞ്ഞുവച്ചിരിക്കുന്നുവെന്നും തരത്തിലുള്ള ദുഷ്പ്രചരണത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയത്.

ഇവര്‍ ആരോഗ്യപ്രവര്‍ത്തകരെ തടയുകയും പൊലീസിനെതിരെ പ്രകോപനം ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനും ശ്രമം നടന്നു.

സമരകേന്ദ്രങ്ങളിലേക്ക് മനപ്പൂര്‍വ്വം വന്‍തോതില്‍ ആളുകളെ എത്തിക്കുകയായിരുന്നു. പലയിടത്തും സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News