കൊല്ലത്ത് യൂത്ത് കോൺഗ്രസ് സമരത്തിന് കണ്ടയിന്മന്റ് സോണിൽ നിന്ന് രണ്ട് നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചതോടെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ ആശങ്കയിൽ.
കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ആര്യനാടിൽനിന്ന് ശബരിനാഥ് എം.എൽ.എയും, കൊല്ലത്തെ കണ്ടയിന്മന്റ് സോണായ പന്മനയിൽ നിന്ന് യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺരാജുമാണ് സമരം നയിക്കുന്നത്.യൂത്ത്കോൺഗ്രസ് നേതൃത്വത്തെ പ്രവർത്തകർ ആശങ്കയറിയിച്ചതയും,സമരംബഹീഷ്കരിക്കുമെന്നും സൂചന.
സ്വർണ്ണകടത്താണ് സമരനാടകത്തിന്റെ തിരകഥ. നാളെ കൊല്ലം കമ്മീഷണർ ഓഫീസിലേക്കാണ് മാർച്ച് നടത്താൻ തീരുമാനിച്ചത്.ഉത്ഘാടകൻ കണ്ടയിന്മന്റ് സോണായ തിരുവനന്തപുരം ആര്യനാട് പഞ്ചായത്തിലെ ശബരിനാഥ് എം.എൽ.എ.സൂപ്പർ സ്പ്രഡ് റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിൽ നിന്നാണ് നിലവിലെ വിവരമനുസരിച്ച് കൊവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ച് ശബരിനാഥ് എത്തുക.യൂത്ത് കോൺഗ്രസിന്റെ കൊല്ലം പ്രസിഡന്റ് അരുണും കണ്ടയിന്മന്റ് സോണിൽ നിന്നാണ് വരുന്നത്.
ഇരുവരും മാർച്ചിൽ പങ്കെടുക്കുമെന്നറിയിപ്പ് കിട്ടിയതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശങ്കയിലായി.മാത്രമല്ല കൊവിഡ് വ്യാപനത്തിൽ ഭയന്ന് സമരം ബഹീഷ്കരിക്കുമെന്നും സൂചനയുണ്ട്.
കൊവിഡ് മാനദണ്ഡങൾ ലംഘിച്ച കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ ഉറ്റ അനുയായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺ രാജും കൊവിഡ് മാനദണ്ഡങൾ ലംഘിച്ച് രോഗവ്യാപനത്തിന് വഴിയൊരുക്കരുതെന്നാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്.
Get real time update about this post categories directly on your device, subscribe now.