നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസില്‍ ഫാസിലിനെ തേടി കസ്‌റ്റംസ്

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ ഫാസിലിനെ തേടി കസ്‌റ്റംസ്‌. പരിരക്ഷയുള്ള ബാഗിൽ അതീവശ്രമകരമായി സ്വർണം ഒളിപ്പിച്ചതിനെ കുറിച്ചും കസ്‌റ്റംസ്‌ അന്വേഷിക്കുന്നു. യുഎഇയിൽനിന്ന്‌ നയതന്ത്ര ബാഗേജിൽ സ്വർണം അയച്ചത്‌ ഫാസിലാണ്‌.

നയതന്ത്ര ബാഗേജുകൾ പരിശോധിക്കാൻ പാടില്ലെന്നാണ്‌ നിയമം. എക്‌സറേ ഉൾപ്പെടെയുള്ള പരിശോധനകൾക്ക്‌ വിധേയമാക്കാത്ത ബാഗ്‌ നിഷ്‌പ്രയാസം പുറത്തെത്തും. ഈ സാഹചര്യത്തിൽ വാതിൽപിടിയും പൈപ്പിലും ഫാസിൽ എന്തിന്‌ സ്വർണം ഒളിപ്പിച്ചു എന്നാണ്‌ കസ്‌റ്റംസ്‌ അന്വേഷിക്കുന്നത്‌.

രഹസ്യ വിവരം ലഭിച്ചതിനാൽമാത്രമാണ്‌ ബാഗ്‌ പരിശോധിക്കാൻ കസ്‌റ്റംസ്‌ തയ്യാറായത്‌. മുമ്പ്‌ ഈ രീതിൽ അല്ല സ്വർണം കടത്തിയതെന്നും സരിത്ത്‌ കസ്‌റ്റംസിന്‌ മൊഴി നൽകിയിട്ടുണ്ട്‌. ബാർ, പേസ്‌റ്റ്‌ രൂപത്തിലാണ്‌ സ്വർണം കടത്തുന്നത്‌. 2019ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്‌റ്റംസ്‌ സൂപ്രണ്ടിന്റെ സഹായത്തോടെ 25 കിലോ സ്വർണം ബാർ രൂപത്തിലാണ്‌ കടത്താൻ ശ്രമിച്ചത്‌.

നയതന്ത്ര ബാഗേജിൽ ഇത്രയും ശ്രമകരമായി സ്വർണം ഒളിപ്പിക്കാനുള്ള കാരണമാണ്‌ അന്വേഷക സംഘം തേടുന്നത്‌. സരിത്തിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഇതിനുള്ള ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ സംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News