സ്വർണ്ണക്കടത്ത്‌ കേസ്;‌ എൻഐഎ രജിസ്‌റ്റർ ചെയ്‌തു

യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിൽ സ്വർണ്ണക്കടത്ത്‌ നടത്തിയ കേസ്‌ രജിസ്‌റ്റർ ചെയ്‌തതായി എൻഐഎ ഹൈക്കോടതിയിൽ അറിയിച്ചു.കേസിൽ യുഎപിഎ ചുമത്തും.

എൻ ഐ എക്ക്‌ വേണ്ടി കൊച്ചിയിൽ നിന്നും സീനിയർ പബ്ലിക്‌ പ്രോസിക്യൂട്ടർ ഹാജരായി. സ്വർണ്ണക്കടത്തിലെ അന്വേഷണം കൈമാറിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം രാത്രിയാണ് എൻ ഐഎ യ്ക്ക് ലഭിച്ചത്.

അതേസമയം തന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നു തന്നെ വാദം കേൾക്കണമെന്ന്‌ സ്വപ്‌ന സുരേഷ്‌ ആവശ്യപ്പെട്ടു. കേസ് വാദത്തിന് തയ്യാറാണന്ന് കേന്ദ്ര സർക്കാർഅറിയിച്ചു.

പൊലീസ്‌ ഉദ്യോഗസ്ഥർ തന്റെ വസതിയിൽ പ്രവേശിച്ചുവെന്നും എന്തെന്നില്ലാത്ത തരത്തിൽ എന്നെ ഓടിക്കുന്നുവെന്നും സ്വപ്‌ന പറഞ്ഞു.കേസിൽ ഇന്ന് തന്നെ വാദം കേൾക്കാമെന്ന് ജസ്റ്റിസ് അശോക് മേനോൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News