സ്വപ്ന സർക്കാർ ജീവനക്കാരിയല്ലെന്ന് തെളിയിക്കുന്ന ആധികാരിക രേഖ പുറത്ത്

സ്വപ്ന സർക്കാരിന്‍റെ ഐടി വകുപ്പ് ജീവനക്കാരിയല്ലെന്ന് തെളിയിക്കുന്ന ആധികാരിക രേഖ പുറത്ത്.

വിഷൻ ടെക് സ്വപ്നക്ക് അയച്ച ഓഫർ ലൈറ്ററാണ് കൈരളി ടിവി പുറത്തുവിടുന്നത്. ഇതില്‍ പറയുന്ന പ്രകാരം കരാർ അടിസ്ഥാനത്തിൽ 6 മാസത്തേക്ക് നിയമനം എന്ന് രേഖ വ്യക്തമാക്കുന്നുണ്ട്. വിഷൻ ടെക് HR മാനേജർ സുനിത സേത്തി സ്വപ്നക്ക് അയച്ച കത്ത് ആണ് പുറത്ത് വന്നിരിക്കുന്നത്.

സ്വപ്ന സർക്കാരിന് കീഴിലെ ഐ.ടി ജീവനക്കാരിയെന്നായിരുന്നു പ്രചരണം. എന്നാല്‍ മിഷന്‍ ടെക്നോളജീസിന്‍റെ കരാര്‍ അടിസ്ഥാനത്തിലെ ജോലിക്കാരി മാത്രമാണെന്ന രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here