സ്വർണക്കടത്ത് കേസ് എൻഐഎയ്‌ക്കുവിട്ട കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻഐഎ അന്വേഷണം ആരംഭിച്ചതായാണ് മനസിലാകുന്നത്. അവരുടെ നടപടികൾ തുടരട്ടെ. എൻഐഎ ഫലപ്രദമായി അന്വേഷിക്കാൻ പറ്റിയ ഏജൻസിയാണ്.
എൻഐഎ പറ്റില്ല സിബിഐ വേണം എന്ന് എങ്ങനെയാണ് പറയുകയെന്ന് ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തിൽ കുറ്റവാളികളെ കണ്ടെത്തട്ടെ. രാജ്യത്തിന്റെ സാമ്പത്തിക നില തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്.
മുൻ കള്ളക്കടത്തും അന്വേഷിക്കുമെന്ന് എൻഐഎ പറഞ്ഞിട്ടുണ്ട്. അന്വേഷണം ആരിലൊക്കെ എത്തുമെന്ന നെഞ്ചിടിപ്പ് പലർക്കും ഉണ്ടാകും. അത്തരക്കാരാണ് സർക്കാരിനെതിരെ പ്രചാരണം നടത്തുന്നത്.
സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനു പ്രത്യേക നിയമം സംസ്ഥാനത്തു വേണോ എന്ന് ആലോചിക്കാവുന്നതാണ്.
മറ്റു ചില സംസ്ഥാനങ്ങൾ നിയമം നിർമിച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് വ്യാജസർട്ടിഫിക്കറ്റിൽ ജോലി നേടിയത് പ്രത്യേകം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.