കോട്ടയം താ‍ഴത്തങ്ങാടിയില്‍ മോഷ്ടാവിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ ഭര്‍ത്താവും മരിച്ചു

കോട്ടയം താഴത്തങ്ങാടിയിൽ യുവാവിന്റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഷാനി മൻസിലിൽ മുഹമദ് സാലി മരിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ജൂൺ ഒന്നിനാണ് താഴത്തങ്ങാടി മുഹമ്മദ് സാലി,ഭാര്യ ഷീബ എന്നിവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബ വീടിനുള്ളിൽ വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന മുഹമ്മദ് സാലി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

സംഭവത്തിൽ താഴത്തങ്ങാടി പാറപ്പാടം വേളൂർ കരയിൽ മാലിയിൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് ബിലാലിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മുഹമദ് സാലിയുടെ കബറടക്കം ശനിയാ‍ഴ്ച്ച 12 മണിക്ക് കോട്ടയം താജ് ജുമ മസ്ജിദിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel