സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്കിൽ ആദ്യമായി 400 കടന്ന് രോഗികളുടെ എണ്ണം

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്കിൽ ആദ്യമായി 400 കടന്ന് രോഗികളുടെ എണ്ണം. 416ൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. 204 പേർക്ക്. കൊവിഡ് പ്രതിരോധ പോരാട്ടത്തെ അട്ടിമറിക്കുന്നതിനും സമൂഹത്തെയാകെ അത്യാപത്തിലേക്ക് തള്ളിവീടുന്നതിനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

ഏറ്റവും കൂടുതൽ രോഗ ബാധിതർ തിരുവനന്തപുരം ജില്ലയിലാണ് 129, ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, കൊല്ലം , പാലക്കാട് ജില്ലകളില്‍ നിന്നുള്ള 28 പേര്‍ക്ക് വീതം, കണ്ണൂര്‍ 23, എറണാകുളം 20, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 17 പേര്‍ക്ക് വീതം, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കുമാണ് ആണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പുതിയ 14 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി ചേർത്ത് ആകെ ഹോട്ട സ്പോട്ടുകൾ 194 ആയി. 123 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സമ്പർക്ക കേസുകളുടെ ശരാശരി 20.64 ആയി ഉയര്‍ന്നിരിക്കുന്നു.

രോഗം അതിന്‍റെ ഏറ്റവും ആസുരഭാവത്തൊടെ അഴിഞ്ഞാടുന്ന സമയത്ത് ഏറ്റവും കെട്ടുറപ്പോടെ പ്രതിരോധമുയര്‍ത്താന്‍ നമ്മള്‍ തയ്യാറാകണം. പകരം ആ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ചില പ്രവണതകളാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പരിശോധന തീവ്രമാക്കാനും, സ്വാകര്യ ആശുപത്രിപകളെ കൂടി ഉൾപ്പെടുത്തി പ്ലാൻ വിപുലമാക്കാനും സർക്കാർ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here