തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. രോഗ അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരും. ജില്ലയില്‍ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ ആന്‍റിജൻ പരിശോധന പൂന്തുറ ഉൾപ്പെടെയുള്ള തീവ്ര മേഖലകളിൽ നടത്താനും തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലയിൽ ആകെ റിപ്പോർട്ട് ചെയ്ത 610 കേസുകലിൽ 371ഉം സമ്പർക്കം മൂലമുണ്ടായതാണ്. ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ ജില്ലയില്‍ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. എല്ലാ ക്ലസ്റ്ററുകള്‍ തിരുവനന്തപുരം കോര്‍പ്പറേഷനുള്ളതും.
ഇവിടെ ശാസ്ത്രീയമായ ക്ളസ്റ്റര്‍ മാനേജ്മെന്‍റ് സ്ട്രാറ്റജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുന്നത്. പൂന്തുറയുടെ കാര്യം പറയുമ്പോൾ പൂന്തുറ എന്നല്ലേ പറയാൻ സാധിക്കുവെന്നും.അത് ആരെയും വിഷമിപ്പിക്കാനല്ല, മറിച്ച് ജാഗ്രതപ്പെടുത്താനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വ്യാജവാര്‍ത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സം വരുത്തുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ മുളയിലേ നുള്ളാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here