മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം; പുതിയ 7,862 കേസുകൾ; 3 മലയാളികളടക്കം 226 മരണങ്ങൾ

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പുതിയ 7,862 കൊറോണ രോഗികളെയാണ് സംസ്ഥാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 226 മരണങ്ങളും മഹാരാഷ്ട്രയിൽ രേഖപ്പെടുത്തി. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 2,38,461 ഉം മരണസംഖ്യ 9,893 ഉം ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ നിരക്ക് 55.62 ശതമാനമായി ഉയർന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

മുംബൈയിലെ ധാരവിയിലെ സ്ഥിതിയും ഇന്ന് ആശാവഹമല്ല. പ്രദേശത്ത് 12 പുതിയ കൊറോണ വൈറസ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം 2,359 കേസുകളാണ് പ്രദേശത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
നവി മുംബൈയിൽ 153 പുതിയ കേസുകളും പൻവേലിൽ 181 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു.

കല്യാൺ ഡോംബിവ്‌ലിയിൽ 606 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കോവിഡ് -19 രോഗികളും എട്ട് മരണങ്ങളുമാണ് കല്യാൺ-ഡോംബിവ്‌ലി റിപ്പോർട്ട് ചെയ്തത്. ഇതുവരെ 112 പേർ മരിച്ചു. വെള്ളിയാഴ്ച 525 രോഗികൾ ആശുപത്രി വിട്ടു. നിലവിൽ 5292 രോഗികളാണ് ചികത്സയിലിരിക്കുന്നത്. അന്ധേരിയിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു.

മുംബൈയിൽ അന്ധേരിയിൽ താമസിച്ചിരുന്ന കെ വി നാരായണൻ കിടാവ് ഇന്ന് രാവിലെ അന്തരിച്ചു. ഗുരു നാനാക്ക് ആശുപത്രിയിൽ കോവിഡ് 19ന് ചികിത്സയിലായിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ്. സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്ന നാരായണൻ ചെമ്പുർ മലയാളി സമാജത്തിന്റെയും, കേരള പീപ്പിൾസ് ഏഡുക്കേഷൻ സോസൈറ്റിയുടെയും ആജിവനാന്ത അംഗവും, മുൻ ജനറൽ കൌൺസിൽ അംഗവും ആയിരുന്നു.പൂനെയിൽ രണ്ടു മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള നടപടിയായി, ജൂലൈ 14 മുതൽ പൂനെ, പിംപ്രി-ചിഞ്ച്‌വാഡ്, ജില്ലയുടെ മറ്റ് ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 10 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ 1,803 കോവിഡ് -19 രേഖപ്പെടുത്തി. മരണസംഖ്യ 978 ആയി ഉയർന്നു.

എം സി എസ് ആജീവനാംഗവും പുണെ ചിക്കലി സാനെ ചൗക്ക് പൊളയ്റ്റ് ഹാർമണി സൊസൈറ്റിയിൽ താമസക്കാരനുമായ തിരുവനന്തപുരം സ്വദേശി സജീവ് കുമാർ നായർ (47) കോവിഡ് ബാധയെത്തുടർന്ന് മരിച്ചു.

പുണെ ഭോസരി ശിവശങ്കർ നഗറിൽ ശ്രീനിലയത്തിൽ ഇന്ദിരാ നമ്പ്യാർ 65) അന്തരിച്ചു. ഭർത്താവ്. ശ്രീധരൻ നമ്പ്യാർ. മക്കൾ. സിനി, സിമ്മി. ഷൊർണൂർ സ്വദേശിനിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News