കൈ കോര്‍ത്ത്‌ കൈരളിയുടെ നാലാം ഘട്ട ചാര്‍ട്ടേഡ് വിമാനം ഇന്ന് ഖത്തറില്‍ നിന്ന് പുറപ്പെടും

കൊവിഡ് പ്രതിസന്ധിയില്‍ വിദേശ ‌ രാജ്യങ്ങളില്‍ പ്രയാസപ്പെടുന്ന പ്രവാസി മലയാളികളെ സൗജന്യമായി
നാട്ടിലെത്തിക്കാന്‍ കൈരളി ടിവി ഒരുക്കിയ കൈ കോര്‍ത്ത്‌ പദ്ധതിയുടെ 4-ാമത് ചാര്‍ട്ടേഡ് വിമാനം ഇന്ന് പുറപ്പെടും. ഖത്തറിൽ നിന്ന് കൊച്ചിയിലേക്കാണ് വിമാനം.

കൊവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ഖത്തറിലെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കൈരളി ടിവിയും സംസ്കൃതി ഖത്തറും ചേര്‍ന്നാണ് അര്‍ഹരായവരെ സൗജന്യമായി നാട്ടിലെത്തിക്കുന്നത്. ഖത്തറിൽ നിന്ന് കൊച്ചിയിലേക്കാണ് വിമാനം.

215 യാത്രക്കാരെയാണ് നാട്ടിലെത്തിക്കുക. ഖത്തർ സമയം നാലു മണിക്കാണ് വിമാനം പുറപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here