ഇന്ത്യ‌യ്ക്ക് പിന്നാലെ അമേരിക്കയിലും നിരോധനം; ടിക്‌ടോക് ചെെന വിടുന്നു

ഇന്ത്യ‌ക്കു പിന്നാലെ അമേരിക്കയിലും നിരോധനം ഉറപ്പായതോടെ ആസ്ഥാനം ചൈനയ്‌ക്ക്‌ പുറത്തേക്ക്‌ മാറ്റാനൊരുങ്ങി ടിക്‌ടോക്‌. പുതിയ മാനേജ്‌മെന്റ്‌ ബോർഡ്‌ രൂപീകരിച്ച്‌ ബീജിങ്ങിൽനിന്ന്‌ ആസ്ഥാനം മാറ്റുമെന്നാണ്‌ റിപ്പോർട്ട്‌.

ചൈനീസ്‌ മാതൃ കമ്പനിയായ ബൈടെണ്ടൻസിന്റെ ആസ്ഥാനത്താണ്‌ നിലവിൽ പ്രവർത്തനം‌. ലോസ്‌ആഞ്ചലസ്‌, ന്യൂയോർക്ക്‌, ലണ്ടൻ, ഡബ്ലിൻ, സിംഗപ്പുർ എന്നിവിടങ്ങളില്‍‌ ഓഫീസുകളുണ്ട്‌.

ടിക്‌ടോക്‌ നിരോധനം‌ പരിഗണനയിലാണെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ കഴിഞ്ഞദിവസം വെളിപ്പെടുത്തി. മ്യൂസിക്കലി ആപ്പിനെ ടിക്‌ടോക്‌ ഏറ്റെടുത്തതിലും‌ സുരക്ഷാപ്രശ്‌നം ഉന്നയിക്കപ്പെടുന്നു. ഓസ്ട്രേലിയയും ടിക്‌ടോക്‌ നിരോധിക്കാനുള്ള നീക്കത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News