ജീ​വ​ന​ക്കാ​ര​​ന്‍റെ ഭാ​ര്യ​യ്ക്ക്​ കൊവിഡ്; ബി​വ​റേ​ജ് അടച്ചു പൂട്ടി

ജീ​വ​ന​ക്കാ​ര​​ന്‍റെ ഭാ​ര്യ​യ്ക്ക്​ കൊവിഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് എം.​സി റോ​ഡി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ ഐ.​ടി.​ഐ ജ​ങ്​​ഷ​നി​ലു​ള്ള ബി​വ​റേ​ജ​സ് വി​ദേ​ശ മ​ദ്യ​വി​ല്‍പ​ന​ശാ​ല അ​ട​ച്ചൂ​പൂ​ട്ടി.

നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌​ പ്ര​വ​ര്‍ത്ത​നം തു​ട​ര്‍ന്ന ​മ​ദ്യ​വി​ല്‍പ​ന​ശാ​ല അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ കെ. ​ഷി​ബു​രാ​ജ​​ന്‍റെ നി​ര്‍​ദേ​ശ​ത്തെ​തു​ട​ര്‍ന്ന് ത​ഹ​സി​ല്‍ദാ​ര്‍ എ​സ്. മോ​ഹ​ന​ന്‍പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ദ്യ​വി​ല്‍പ​ന​ശാ​ല അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥാപനം സാ​നി​റ്റൈ​സ് ചെ​യ്ത​ശേ​ഷം പു​തി​യ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച്‌ മാ​ത്ര​മെ പ്ര​വ​ര്‍ത്ത​നം ന​ട​ത്താ​വൂ എ​ന്നും നി​ര്‍ദേ​ശി​ച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here