ചാവക്കാട് ബ്ലാങ്ങാട് മീൻചന്തയിൽ പൊലീസിന്‍റെ മിന്നൽ പരിശോധന; കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച 30 പേർക്കെതിരെ കേസെടുത്തു

തൃശ്ശൂർ ചാവക്കാട് ബ്ലാങ്ങാട് മീൻചന്തയിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. മാസ്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായി നിരവധി പേരുണ്ടെന്ന് കണ്ടെത്തി. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് 30 പേർക്കെതിരെ കേസെടുത്തു.

കഴിഞ്ഞ കുറച്ചുദിവസമായി ചാവക്കാട് ഭാ​ഗത്തെ പല ചന്തകളും പ്രവർത്തിക്കുന്നത് കൊവിഡ് പ്രോട്ടോക്കോളോ മുൻകരുതലോ പാലിക്കാതെയാണ് എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here