സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. സിസ്റ്ററിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കാരയ്ക്കാമല മഠത്തിനുള്ളില്‍ സുരക്ഷിതമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

സിസ്റ്റര്‍‍ ലൂസി മഠം വിടണമെന്ന് ആവശ്യപ്പെട്ട് എഫ്സിസി മാനന്തവാടി മുന്‍സിഫ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സംരക്ഷണമാവശ്യപ്പെട്ട് സിസ്റ്റര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കാരയ്ക്കാമല മഠത്തില്‍ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍ നിന്നുള്‍പ്പെടെ ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here