സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിയായിരുന്ന ആളെ നേതാവാക്കി മുസ്ലീം യൂത്ത് ലീഗ്

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായിരുന്ന ആളെ നേതാവാക്കി മുസ്ലീം യൂത്ത് ലീഗ്.യൂത്ത് ലീഗ് നിലമ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് സി എച്ച് അബ്ദുൾകരീം സ്വർണ്ണക്കടത്ത് കേസിലെ മുൻ പ്രതി.2017ൽ സ്വർണ്ണം കടത്തുന്നതിനിടെ അബ്ദുൾ കരീം കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിലായിരുന്നു.യുത്ത്ലീഗ് മണ്ഡലം പ്രസിഡന്റായിരിക്കെയാണ് അബ്ദുൽ കരീം സ്വർണ്ണം കടത്തിയത്. പി.കെ ഫിറോസിന്റെയും മുനവറലി തങ്ങളുടേയും അടുത്ത അനുയായിയാണ് അബ്ദുൾ കരീം.

2017ൽ മുസ്ലീം യൂത്ത് ലീഗ് നിലമ്പൂർ നിeയാജക മണ്ഡലം പ്രസിഡന്റായിരിക്കെയാണ് സി എച് അബ്ദുൾ കരിം വിദേശത്ത് നിന്നും സ്വർണ്ണം കടത്തിയത് . അന്ന് 30 ലക്ഷം രൂപ വില മതിക്കുന്ന സ്വർണ്ണവുമായി കരീമിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ച്കസ്റ്റംസ് അറസ്റ്റ് ചെയ്തു: തികച്ചും പ്രൊഫഷണൽ രീതിയിലായിരുന്നു അബ്ദുൾ കരീം സ്വർണ്ണം എത്തിച്ചത്. സ്വർണ്ണത്തിൽ കെമിക്കൽ കലർത്തി മരുന്ന് രൂപത്തിലാക്കി കാലിൽ കെട്ടി വെക്കുകയായിരുന്നു.

യൂത്ത്ലീഗ് പ്രസിഡന്റ് മുനവറലി തങ്ങളുടെയും ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെയും വളരെ അടുത്തഅനുയായിയാണ് അബ്ദുൾ കരീം. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായതോടെ തൽക്കാലത്തേക്ക് കരീമിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. എന്നാൽ പികെ ഫിറോസിന്റെ ഇടപെടലിനെ തുടർന്ന് മാസങ്ങൾക്കുള്ളിൽ തന്നെ ഇദ്ദേഹത്തെ പഴയ പദവിയിലേക്ക് തിരിചെത്തിച്ചു:

കരീമിന്സംസ്ഥാനത്തെ കള്ളക്കടത്ത് ലോബിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ആരോപണം. നേരത്തെയും വിദേശത്ത് നിന്ന് ഇദ്ദേഹം സ്വർണ്ണം കടത്തിയതായും വിവരമുണ്ട്: അതേ സമയം സ്വർണ്ണക്കടത്ത് വിഷയത്തിൽ ലീഗ് നടത്തുന്ന സമരങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് കരീം എന്നതാണ് തമാശ. കഴിഞ്ഞ ദിവസം നിലമ്പൂർ മണ്ഡലം kmcc ഏർപ്പാടാക്കിയ ചാർട്ടേഡ് വിമാനത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. ഈ സംഭവത്തിലും അബ്ദുൾ കരീമിന് പങ്കുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here