നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിയോടി പരിഭ്രാന്തി സൃഷ്ടിച്ച ചെന്നീര്‍ക്കര സ്വദേശിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

പത്തനംതിട്ടയിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിയോടി പരിഭ്രാന്തി സൃഷ്ടിച്ച ചെന്നീര്‍ക്കര സ്വദേശിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ നിരിക്ഷണ കേന്ദ്രത്തില്‍ നിന്ന് ഓടി അടുത്തുള്ള ജംഗ്ഷനിലെത്തി പരിഭ്രാന്തി ഉണ്ടാക്കിയത്.

തിരികെ വരാന്‍ ഇയാള്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ചെറിയ രീതിയില്‍ മാനസിക പ്രശ്നങ്ങള്‍ ഉള്ള ഇയാള്‍ കോഴഞ്ചേരി മാനസികാരോഗ്യ കേന്ദത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍.

വിദേശത്ത് നിന്നെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇയാള്‍ ഭാര്യയെയും മക്കളെയും ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here