കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊല്ലത്ത് യൂത്ത്കോൺഗ്രസ് മാർച്ച്; കൈരളി വാർത്തയെ തുടർന്ന് പരിപാടി ഉപേക്ഷിച്ച് ശബരിനാഥ് എംഎൽഎ

കൊല്ലത്ത് യൂത്ത്കോൺഗ്രസ് മാർച്ചിൽ കണ്ടയിൻമന്റ് സോണിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കൊവിഡ് സുരക്ഷാ മാനദണ്ഡങൾ ലംഘിച്ച് 60 തോളം പേർ സമരത്തിൽ പങ്കെടുത്തു. കണ്ടയിന്മന്റ് സോണിൽ നിന്ന് നേതാക്കൾ പങ്കെടുക്കുമെന്ന കൈരളി വാർത്തയെ തുടർന്ന് ശബരിനാഥ് എംഎൽഎ പരിപാടി ഉപേക്ഷിച്ചു.

കണ്ടയിന്മെന്റ് സോണായ പന്മനയിൽ നിന്നാണ് യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺരാജും വൈസ് പ്രസിഡന്റ് ബിനു മംഗലത്തും,ജില്ലാ സെക്രട്ടറു നിഷാ സുരേഷും ഏതാനും പ്രവർത്തകരും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് മാർച്ചിന് എത്തിയത്.

കണ്ടയിന്മെന്റ് സോണിന്റെ പുറത്തേക്കൊ അകത്തേക്കൊ കടക്കരുതെന്നാണ് ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാനായ ജില്ലാ കളക്ടറുടെ ഉത്തരവ്. കൊവിഡ് വ്യാപനം തടയാൻ ലക്ഷമിട്ട് പ്രഖ്യാപിച്ച നിയമപരമായ നിയന്ത്രണങൾ ലംഘിച്ചാണ് നേതാക്കളുടേയും പ്രവർത്തകരടേയും പങ്കാളിത്വം. കമ്മീഷണർ ഓഫീസ് മാർച്ചിന്റെ ഉത്ഘാടകനായി ശബരിനാഥ് എം.എൽ.എയെ തീരുമാനിച്ചിരുന്നെങ്കിലും കൈരളി ന്യൂസ് വാർത്തയെ തുടർന്ന് ശബരിനാഥ് പിന്മാറി.

കെഎസ്യു പ്രവർത്തകർ നടത്തിയ മാർച്ചിനു നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. പിന്നീട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ട് സമരത്തിനുമെതിരെ കേരള എപ്പിഡമിക്ക് ഡിസീസസ് ഓർഡിനൻസ് ആക്ട് പ്രകാരം ഉത്ഘാടനം ചെയ്ത ആളൊഴികെയുള്ളവർക്കെതിരെ കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News