ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണാവകാശം; സുപ്രീം കോടതി വിധി തിങ്കളാ‍ഴ്ച

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം സംബന്ധിച്ച കേസിൽ സുപ്രീം കോടതി വിധി തിങ്കളാഴ്ച. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതി വിധി പറയുക.

മുൻ രാജ കുടുംബവും വിശ്വസികളുമാണ് ഹൈക്കോടതി വിധിക്ക് എതിരെ ഹർജി നൽകിയത്. പത്മനാഭ സ്വാമി ക്ഷേത്രം പൊതു ക്ഷേത്രമാണ്.

എന്നാൽ ക്ഷേത്ര ഭരണത്തിനുള്ള അവകാശം നൽകണം എന്നാണ് മുൻ രാജ കുടുംബത്തിന്റെ ആവശ്യം.ക്ഷേത്ര ഭരണ നിർവഹണത്തിന് മെച്ചപ്പെട്ട സംവിധാനം വേണമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.

ജസ്റ്റിസ് യു യു ലളിത് അധ്യക്ഷൻ ആയ ബെഞ്ചാണ് വിധി പറയുക. അന്തിമ വാദം പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണ് കേസിൽ കോടതി വിധി പറയാൻ ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News