അമിതാഭ് ബച്ചന് പുറകെ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് 19 വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ച ബോളിവുഡ് തരാം അമിതാഭ് ബച്ചന് പുറകെ മകൻ അഭിഷേക് ബച്ചനെയും മുംബൈയിൽ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്ങൾക്ക് ‘നേരിയ ലക്ഷണങ്ങൾ’ ഉണ്ടെന്നാണ് അഭിഷേക് ട്വിറ്ററിൽ രോഗനിർണയ വാർത്ത സ്ഥിരീകരിച്ചത്.

അച്ഛനും തനിക്കും കോവിഡ് 19-ന് പോസിറ്റീവ് സ്ഥിരീകരിച്ചെന്നും നേരിയ ലക്ഷണങ്ങളോടെയാണ് രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.

ആവശ്യമായ എല്ലാ അധികാരികളെയും അറിയിച്ചിട്ടുണ്ടെന്നും കുടുംബാംഗളും സ്റ്റാഫും നിരീക്ഷണത്തിലാണെന്നും പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാനും അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു അഭിഷേക് ട്വീറ്റ് ചെയ്തത്.

നേരത്തെ മുതിർന്ന നടൻ അമിതാഭ് ബച്ചനും ട്വിറ്ററിലൂടെയാണ് രോഗ വിവരം പങ്കു വച്ചത്. കഴിഞ്ഞ പത്തു ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് വിധേയരാകണമെന്നും താരം അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News