മഹാരാഷ്ട്രയിലെ ബിജെപി എംപി കപിൽ പാട്ടിലിനും കുടുംബാംഗങ്ങൾക്കും കോവിഡ്

ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംപി കപിൽ പാട്ടീൽ കോവിഡ് 19 സ്ഥിരീകരിച്ചു ചികിത്സയിലാണ്. ഭിവണ്ടി ലോക്സഭാ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് പാട്ടീൽ, ബിജെപിയുടെ മഹാരാഷ്ട്ര യൂണിറ്റ് വൈസ് പ്രസിഡന്റു കൂടിയാണ്.

പാട്ടീലിനൊപ്പം ഭാര്യ, മക്കൾ, മകൾ, മരുമകൻ, മരുമക്കൾ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും കോവിഡ് -19 സ്ഥിരീകരിച്ചിക്കയാണ്. പാട്ടീലിന്റെ ഭാര്യ ഒരാഴ്ച മുമ്പ് കോവിഡ് -19 പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് 10 കുടുംബാംഗങ്ങളും രോഗബാധിതരാകുന്നത്.

പാട്ടീലിന്റെ ഭാര്യ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ബിജെപി എംപി രോഗലക്ഷണമില്ലാത്തതിനാൽ ഹോം ക്വാറന്റൈനിലാണ്. ലോക് ഡൗണിൽ ഭീവണ്ടിയിൽ കോവിഡ് -19 രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായത്. അതിനുശേഷം പാട്ടീലും കുടുംബവും പ്രദേശവാസികൾക്ക് സഹായമെത്തിച്ചിരുന്നുവെന്നും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായതെന്നുമാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.

ജൂൺ ഒന്നിന് മഹാരാഷ്ട്രയിലെ നിയമസഭയിലെ സ്വതന്ത്ര അംഗമായ ഗീത ജെയിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മീര-ഭയന്ദർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം‌എൽ‌എയായ ജെയിൻ ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്.

നേരത്തെ, ഉദ്ദവ് താക്കറെ സർക്കാരിലെ മൂന്ന് കാബിനറ്റ് മന്ത്രിമാർക്കാണ് അസുഖം ബാധിച്ചിരുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ച ആദ്യ മന്ത്രിയായ മഹാരാഷ്ട്രയിലെ ഭവന മന്ത്രി ജിതേന്ദ്ര അവാദ്, കൂടാതെ മുൻ മുഖ്യമന്ത്രി അശോക് ചവാൻ, മന്ത്രി ധനഞ്ജയ് മുണ്ടെ എന്നിവർക്കും രോഗബാധയുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here