പിടി വിടാതെ കൊവിഡ്; മഹാരാഷ്ട്രയിൽ പുതിയ 8,139 കേസുകൾ

മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ ഏറ്റവും കൂടുതൽ രോഗബാധയാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 8,139 പുതിയ കോവിഡ് -19 കേസുകളോടെ ആകെ രോഗബാധിതരുടെ എണ്ണം 2,46,600 ആയി. രാജ്യത്തും ഏറ്റവും കൂടുതൽ രോഗബാധിതർ റിപ്പോർട്ട് ചെയ്ത ദിവസമാണ് കടന്നു പോകുന്നത്. ഇന്ത്യയിൽ 27,114 കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

മുംബൈയിൽ ഇന്ന് 1,308 പുതിയ കോവിഡ് -19 കേസുകളും 39 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ 91,457 പോസിറ്റീവ് കേസുകളും 5,241 മരണങ്ങളും നഗരത്തിൽ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 1,497 രോഗികൾ ആശുപത്രി വിട്ടു. മൊത്തം 63,431 കോവിഡ് -19 രോഗികളെ പൂർണമായും സുഖം പ്രാപിച്ച് ഇന്നുവരെ ഡിസ്ചാർജ് ചെയ്തു. മുംബൈയിലെ രോഗമുക്തി നിരക്ക് 69 ശതമാനമാണ്.

എന്നാൽ ഒരു സമയത്ത് മുംബൈയിൽ കോവിഡ് വ്യാപനത്തിന്റെ ഹോട്ട് സ്പോട്ട് ആയിരുന്ന ധാരാവിയെ തിരിച്ചു പിടിക്കുവാൻ കഴിഞ്ഞത് മാത്രമാണ് മഹാരാഷ്ട്രയ്ക്കു അഭിമാനിക്കാവുന്ന നേട്ടം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 കോവിഡ് -19 പോസിറ്റീവ് കേസുകൾ മാത്രമാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയത്. ഇതോടെ കൊറോണ വൈറസ് പ്രചരിപ്പിക്കുന്നതിനുള്ള ആഗോള റോൾ മോഡലായി മുംബൈയിലെ ധാരാവി ചേരി മാറിയെന്ന് ലോകാരോഗ്യ സംഘടന നൽകിയ പ്രശംസയും ഏറെ ശ്രദ്ധേയമാണ്.

ധാരാവി ഒരു മാസമായി രോഗബാധ കുറഞ്ഞുവരുന്ന പ്രവണത കാണിക്കുന്നത് മുംബൈ നഗരത്തിനും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. ധാരാവിയിൽ ഇത് വരെ 2,370 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ധാരാവിയിൽ 2,002 രോഗികൾ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു.

കല്യാൺ ഡോംബിവ്‌ലി മേഖലയിൽ ഇന്നും അറുനൂറിന് മുകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ 615 കേസുകൾ കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചു. നവി മുംബൈയിൽ പുതിയ 78 കേസുകളും പൻവേലിൽ 169 കേസുകളും സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News