നെടുമ്പന നോർത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനെത്താന്‍ കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാനൊരുങ്ങി ഉമ്മന്‍ചാണ്ടി

കൊവിഡ് നിബന്ധനകൾ അട്ടിമറിച്ച് ഉമ്മൻചാണ്ടി ട്രിപിൾ ലോക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരം നഗരത്തിൽ നിന്ന് കൊല്ലത്ത് എത്തും. എ ഗ്രൂപിന്റെ താൽപര്യ പ്രകാരമാണ് കൊല്ലം നെടുമ്പന നോർത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനത്തിന് ഉമ്മൻചാണ്ടി എത്തുക.കൊവിഡ് വ്യാപന ഭീതി നാൾക്കുനാൾ വർദ്ധിക്കുമ്പോഴാണ് മുൻ മുഖ്യമന്ത്രി തന്നെ കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നത്.

സമരത്തിലൂടെ കൊവിഡ് വ്യാപനത്തിനു കോൺഗ്രസ് ശ്രമിക്കുന്നുവെന്ന ആക്ഷേപവും ആശങ്കയും നിലനിൽക്കുമ്പോഴാണ് ഇതെല്ലാം ശരിവക്കുന്ന സൂചന നൽകി കൊല്ലം നെടുമ്പന നോർത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനത്തിന് ഉമ്മൻചാണ്ടി എത്തുന്നത്.

ഐ ഗ്രൂപ് നേതാവായ ബിന്ദുകൃഷ്ണയൊ മറ്റ് ഐ ഗ്രൂപ് നേതാക്കളൊ ഉത്ഘാടനം ഹൈജാക്ക് ചെയ്യുന്നത് ഒഴിവാക്കാനാണ് എഗ്രൂപ് നേതാവ് ഉമ്മൻചാണ്ടിയെ ഗ്രൂപ് വാശിയിൽ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ട്രിപിൾ ലോക് ഡൗൺ നിബന്ധന ലംഘിച്ച് ഒട്ടും അത്യാവശ്യമല്ലാത്ത ഒരു പരിപാടിക്ക് കൊല്ലത്ത് എത്തിക്കുന്നത്. കൊവിഡ് അതി വ്യാപനം റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിൽ നഗര പ്രദേശത്ത് ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്നു.

ഇതനുസരിച്ച് പുറത്ത് നിന്ന് നഗരത്തിനുള്ളിലേക്കൊ പുറത്തേക്കൊ സഞ്ചരിക്കാൻ ആരോഗ്യ പ്രവർത്തകർക്കും മാധ്യമ പ്രവർതിതകർക്കുമലിലാതെ മറ്റാർക്കും അനുമതി ഇല്ലെന്നിരിക്കെയാണ് ഉമ്മൻചാണ്ടി കൊവിഡ് മുന്നറിയിപ്പ് അവഗണിച്ചെത്തുക.കോട്ടയത്ത് പുതുപ്പള്ളിയിൽ പോയി തിരുവനന്തപുരത്തേക്ക് മടങുന്ന വഴിയിൽ കൊല്ലത്ത് എത്തുമെന്നും സൂചനയുണ്ട്.

10 ദിവസം മുമ്പാണ് ഉമ്മൻചാണ്ടിയെ ഉത്ഘാടകനായി നിശ്ചയിച്ചത് എന്നാൽ കൊല്ലം ജില്ലയിലെ എഗ്രൂപ് നേതാക്കളുടെ സമ്മർദ്ദത്തിനു വഴങി കൊല്ലത്ത് എത്തുന്ന ഉമ്മൻചാണ്ടിക്ക് പോലീസ് നടപടിക്ക് വിധേയനായി കേസിൽ പ്രതിയാവുന്നതിനോടൊപ്പം കൊവിഡ് പരത്താനെത്തിയെന്ന പഴിയും കേൾക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here