സ്വര്‍ണക്കടത്ത് കേസ്; കാർഗോ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് വാങ്ങി

കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനു (കെഎസ്ഐഇ) കീഴിലെ കാർഗോ കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ഏറ്റുവാങ്ങി. ജൂലായ് 9 ന് ആണ് കസ്റ്റംസ് ദ്യശ്യങ്ങൾ ആവശ്യപ്പെട്ടത്. അന്നു തന്നെ കെ എസ് ഐ ഇ ദൃശ്യങ്ങൾ നൽകാൻ തയ്യാറായിരുന്നു.എന്നാൽ, ശനിയാഴ്ചയാണ് കസ്റ്റംസ് അസിസ്റ്റൻറ് കമീഷണർ എത്തി ഹാർഡ് ഡിസ്ക് ഉൾപ്പെടെ ഏറ്റുവാങ്ങിയത്.

സജീവമായ 23 സിസിടിവി ക്യാമറകൾ കാർഗോ കോംപ്ലക്സിലുണ്ട്. ഈ സിസിടിവി ദ്യശ്യങ്ങൾ കസ്റ്റംസ് അസി. കമീഷണറുടെ മുറിയിലിരുന്ന് കാണാനും സൗകര്യം നിലവിലുണ്ട്.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിവിധ ആവശ്യങ്ങൾക്കായി രണ്ടു തവണ കസ്റ്റംസ് ആവശ്യപ്പെട്ട ദ്യശ്യങ്ങൾ നൽകിയിട്ടുള്ളതായി കോർഗോ കോംപ്ലക്സ് ജനറൽ മാനേജർ അറിയിച്ചു. സ്വർണം കള്ളക്കടത്ത് നടത്തിയ ബഗേജിന്റ എയർവേ ബില്ലിൽ ഡിപ്ലോമാറ്റ് ബഗേജ് എന്നു തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. ഈ ബഗേജ് ജൂലായ് ഒന്നു മുതൽ 5 വരെ കാർഗോ കോംപ്ലക്സിൽ ഭദ്രമായി സൂക്ഷിച്ചു.കേസുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങൾ സിസിടിവി യിൽ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here