ചാനലിന്റെ ലോഗോ ഉപയോഗിച്ച് സിപിഐഎമ്മിനെതിരെ വ്യാജ പ്രചാരണം; നിയമ നടപടി എടുക്കുമെന്ന് ന്യൂസ് 18 ചാനൽ

സ്വർണക്കടത്ത്‌ കേസിലെ പ്രതികളായ സന്ദീപ്‌ നായരും സ്വപ്‌ന സുരേഷും അറസ്‌റ്റിലായതുമായി ബന്ധപ്പെട്ട്‌ സിപിഐ എമ്മിനെതിരെ വ്യാജ പ്രചാരണം.

ന്യൂസ്‌ 18 ചാനലിന്റെ ലോഗോയും സ്‌ക്രീൻഷോട്ടും വ്യാജമായി നിർമിച്ചാണ്‌ യുഡിഎഫ്‌, സംഘപരിവാർ കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്‌. സിപിഐ എം നേതാക്കൾ ഇവർക്ക്‌ സഹായങ്ങൾ ചെയ്‌തുവെന്നും, അറസ്‌റ്റിലായത്‌ മുഖ്യമന്ത്രിയുടെ മകളുടെ ഫ്ലാറ്റിൽ നിന്നുമാണ്‌ എന്നെല്ലാം വ്യാജ സ്‌ക്രീൻഷോട്ടുകളാണ്‌ പ്രചരിപ്പിക്കുന്നത്‌.

തങ്ങളുടെ ചാനലിന്റെ പേരിൽ വ്യാജ സ്‌ക്രീൻഷോട്ടുകൾ നിർമിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ news 18 ചാനലിലെ മാധ്യമപ്രവർത്തകർ അറിയിച്ചിട്ടുണ്ട്‌.

സനീഷ്‌ എളയടത്തിന്റെ കുറിപ്പ്‌:

ഇതെല്ലാം കള്ളങ്ങളാണ്.വ്യാജമായി ഉണ്ടാക്കിയ സ്‌ക്രീന്‍ ഷോട്ടുകള്‍. ഇങ്ങനെ കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കേണ്ടതല്ല ഞങ്ങളുടെ ലോഗോയും സ്‌ക്രീനും. ആരാണ് ഇതിന് പിന്നിലെങ്കിലും നിയമനടപടികള്‍ നേരിടേണ്ടി വരും . ഇത് സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും.

പ്രതികള്‍ കസ്റ്റഡിയിലായ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത് ന്യൂസ് 18 ആണ്. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ വി എസ് അനു Anu Vsആണ് ലോകത്തെ ആ വിവരം അറിയിച്ചത്. അറിഞ്ഞ ശേഷവും പല തവണ ക്രോസ് ചെക്ക് ചെയ്‌താണ് അനു അത് റിപ്പോര്‍ട്ട ചെയ്യുന്നത്. നല്ല ജാഗ്രത കാണിച്ച് അങ്ങനെ കൊടുത്ത വാര്‍ത്തകള്‍ക്ക് മേലാണ് ഇത്തരം കള്ളങ്ങള്‍. ഇത് വെറുതെ വിടാനാകില്ല. പിന്നില്‍ ആരായാലും നിയമപരമായി തന്നെ നടപടികള്‍ വരും എന്ന് ഓര്‍ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here