സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഹൃദയ സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സായിലായിരുന്ന ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ഇന്ന് രാവിലെയാണ് ഹൃദയ സ്തംഭനം മൂലം മരിച്ചത്

ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.59 വയസ്സായിരുന്നു.

വെള്ളിയാഴ്ച രാത്രി ആണ് വത്സമ്മയെ നെഞ്ചുവേദനയെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ നടന്ന ശസ്ത്രക്രിയക്ക് ശേഷം വെൻ്റിലേറ്ററിലായിരുന്നു. ഇടുക്കി ജില്ലയിലെ ആദ്യ കൊവിഡ് മരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here