സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍ഐഎ സംഘം കൊച്ചിയിലെ ആസ്ഥാനത്ത് എത്തി

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍ഐഎ സംഘം എന്‍ഐഎ ആസ്ഥാനത്ത് എത്തി. പ്രതികളായ സ്വപ്നയെയും സന്ദീപിനെയുമാണ് കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.

ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും സ്വാബ് ടെസ്റ്റിന് വിധേരാക്കിയ ശേഷമാണ് എന്‍ഐഎ ആസ്ഥാനത്തെത്തിച്ചത്. ഇരുവരുടെയും വെെദ്യപരിശോധനയ്ക്ക് ശേഷമാണ് സംഘം എന്‍ഐഎ ആസ്ഥാനത്തേക്ക് തിരിച്ചത്.

പ്രതികളെ എത്തിക്കുന്നതിനെ തുടര്‍ന്ന്  എന്‍ഐഎ ആസ്ഥാനത്ത് സുരക്ഷ ഒരുക്കിയിരുന്നു. ബാരിക്കേഡ് ഉള്‍പ്പെടെ  സജ്ജീകരിച്ചാണ് കേരള പൊലീസ് കോണ്‍ഗ്രസ് ബിജെപി സമരക്കാരെ  തടഞ്ഞത്.

പുലര്‍ച്ചെ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട സംഘം പതിനൊന്നരയോടെ വാളയാര്‍ ചെക്‌പോസ്റ്റിലൂടെ കേരളത്തിലെത്തിയിരുന്നു. കേരള അതിര്‍ത്തി മുതല്‍ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് എത്തുന്നതുവരെ എന്‍ഐഎ സംഘത്തിന് കേരള പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. സിആര്‍പിഎ‍ഫിനൊപ്പം 150 ഓളം പൊലീസുകാരെയും എന്‍ഐഎ ആസ്ഥാനത്ത് വിന്യസിച്ചിരുന്നു.

പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വ‍ഴിയാകും 4 മണിക്ക് കോടതിക്ക് മുന്നില്‍ ഹാജരാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News