സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടിയിലായ കെ ടി റമീസ് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു കെ ടി റമീസ് കസ്റ്റംസ് പിടിയിൽ. പെരിന്തൽ മണ്ണ വെട്ടത്തൂർ സ്വദേശിയായ റമീസ് അന്തരിച്ച ലീഗ് നേതാവും മുൻമന്ത്രിയുമായ ചാക്കിരി അഹമ്മദ്കുട്ടിയുടെ പൗത്രിയുടെ മകനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾഹക്കിന്റെ സഹോദരീപുത്രനുമാണ്. നിരവധി സ്വർണ്ണക്കടത്ത് കേസുകളിൽ കസ്റ്റംസ് തിരയുന്ന വ്യക്തിയാണ് റമീസ്.

തിരുവനന്തപുരം സ്വർണ്ണകള്ളക്കടത്ത് കേസിൽ ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പിതൃസഹോദരന്റെ പേരമകൻ റമീസിനെയാണ് കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത് . അന്തരിച്ച മുസ്ലീംലീഗ് നേതാവും മുൻമന്ത്രിയും, നിയമസഭാ സ്പിക്കറുമായിരുന്ന ചാക്കിരി അഹമ്മദ്കുട്ടിയുടെ പേരക്കുട്ടിയാണ് റമീസ്.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ അബ്ദുൾഹക്കിന്റെ സഹോദരീപുത്രൻ. ഇങ്ങനെ ലീഗ്നേതൃത്വവുമായി അടുത്ത ബന്ധമുണ്ട് റമീസിന്. നിലവിലെ സ്വർണ്ണക്കടത്ത് കേസിലെ നിർണ്ണായക കണ്ണിയാണ് റമീസെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം.


ദക്ഷിണേന്ത്യയിലെ വിമാനതാവളങ്ങൾ വഴി കോടികളുടെ സ്വർണ്ണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് റമീസ്. നാട്ടിൽ സ്വന്തമായി ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാൾ ഇടക്കിടെ വിദേശത്തേക്ക് കടക്കാറുണ്ട്. 2015ൽ കരിപ്പൂർ വിമാനത്താവളം വഴി കാർഗോ മാർഗം സ്വർണം കടത്താൻ ശ്രമിച്ചതിന് കസ്റ്റംസ് പിടികൂടിയിരുന്നു. അന്നും ലീഗ് നേതാക്കൾഇടപെട്ടാണ്റമീസിനെ രക്ഷപ്പെടുത്തിയതെന്നും ആരോപണം ഉയർന്നിരുന്നു.

മാൻവേട്ടക്കും, അനധികൃതമായി തോക്ക് കൈവശം വെച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. കസ്റ്റംസ് റമീസിനെ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘത്തിന് കൈമാറുമെന്നാണ് അറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here