രാഷ്ട്രീയ നേട്ടത്തിനായി എതിരാളികളുടെ വ്യക്തിജീവിതത്തെ കുറിച്ചുവരെ നുണപ്രചരണം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് എ എ റഹീം

നെറികെട്ട രാഷ്ട്രീയ നേട്ടത്തിനായി എതിരാളികളുടെ വ്യക്തിജീവിതത്തെയും വീട്ടുകാരെയും കുറിച്ചുവരെ നുണപ്രചരണം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.

നുണ തിന്ന് ക‍ഴിയുന്ന കാലം ക‍ഴിഞ്ഞെന്നും ഓരോ നുണയും ജനം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുമെന്നും എ എ റഹീം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എ എ റഹിമിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

മുഖത്തു നോക്കി ആർജവത്തോടെ പറയണം രാഷ്ട്രീയം. വസ്തുതകളെ മുൻനിർത്തി നല്ല വാക്കുകളിൽ പറയണം. പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് നെറികേടാണ്.

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസും വീണയും വിവാഹിതരായ ദിവസത്തെ ചിത്രം വ്യാജമായി നിർമിച്ച് പ്രചരണം നടത്തുന്നത് കണ്ടോ?

മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ പിയുടെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത്, സ്വർണക്കടത്തു കേസിലെ പ്രതിയുടെ മുഖം ചേർത്ത് പ്രചരിപ്പിക്കുന്നു.അതും മുഖമില്ലാത്ത വ്യാജ ഐഡിയിൽ നിന്നല്ല, മുഖവും മേൽ വിലാസവുമുള്ള ഒരാൾ അത് അധികാരികതയോടെ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുന്നു.ഇതു സംബന്ധിച്ച് കണ്ണൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കോൺഗ്രസ്സിന്റെ ചാനൽ തന്നെ വ്യാജ ദൃശ്യം ഉണ്ടാക്കിയ സംഭവം നമുക്ക് ഓർമയുണ്ട്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ്സ് എംഎൽഎ മാർ…..

നുണ തിന്ന് കഴിയുന്ന കാലമെല്ലാം കഴിഞ്ഞു പോയെന്നു ഇനിയെങ്കിലും കോൺഗ്രസ്സ് മനസ്സിലാക്കണം. മിനിറ്റുകൾക്കുള്ളിൽ നുണയും അർദ്ധ സത്യങ്ങളും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകും. പൊളിച്ചടുക്കും.

ഇനിയെങ്കിലും കോവിഡ് കാലത്ത് നല്ലത് വല്ലതും ചെയ്യൂ… നുണയ്ക്ക് പകരം ഭക്ഷണം കഴിച്ചു ജീവിക്കാൻ തുടങ്ങൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News