സ്വപ്നയുടെ കണ്ണേറ്റുമുക്കിലെ കെട്ടിടത്തിന് ബിൽഡിംഗ് വയലേഷനില്ലെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ; മേയർക്ക് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് കൈരളി ന്യൂസിന്

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് വി വി രാജേഷിൻ്റെ പച്ചക്കള്ളം പൊളിച്ച് കൈരളി ന്യൂസ്.സ്വപ്ന സുരേഷ് കണ്ണേറ്റുമുക്കിൽ പണിയുന്ന പുതിയ കെട്ടിടത്തിന് ഒരു തരത്തിലുള്ള ബിൽഡിംഗ് വയലേഷനും ഇല്ലെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോർട്ട്.

എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജേഷ് മേയർക്ക് നൽകിയ റിപ്പോർട്ട് പകർപ്പ് കൈരളി ന്യൂസിന് .സ്വപ്നയുടെ കെട്ടിടത്തിന് നിർമ്മാണ അനുമതി ലഭിച്ചതിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു ബിജെപി നേതാവിൻ്റെ ആരോപണം .

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തിരുവനന്തപുരം നഗരത്തിലെ കണ്ണേറ്റ് മുക്കിൽ നിർമ്മാണത്തിൽ ഇരിക്കുന്ന 4100 സ്ക്വയർ ഫീറ്റ് കെട്ടിടം സ്ഥിതി ചെയ്യുന്നത് റെസിഡഷ്യൽ ഏരിയായിൽ ആണ്. 2020 ഫെബ്രുവരി 4 ന് ആണ് കെട്ടിട നിർമ്മാണ അനുമതിക്കായി സ്വപ്ന അപേക്ഷ സമർപ്പിക്കുന്നത്. കോർപ്പറേഷൻ നിശ്ചയിച്ചിരുന്ന 4410 രൂപ ഫീസ് ഇനത്തിൽ അടച്ചു . മുനിസിപാലിറ്റി നിർമ്മാണ ചട്ടപ്രകാരം 3048 സ്വകയർ ഫീറ്റ് കെട്ടിടത്തിന് അസിസ്റ്റൻ്റ് എഞ്ചിനിയറും , 7620 സ്ക്വയർ ഫീറ്റിന് അസി .എക്സിക്യൂട്ടീവ് എഞ്ചിനിയറും , 15000 വരെ എക്സിക്യൂട്ടീവ് എഞ്ചിനിയറും , 25000 വരെ എക്സിക്യൂട്ടീവ് എഞ്ചീനിയറും അതിന് മുകളിൽ കോർപ്പറേഷൻ സെക്രട്ടറിയും ആണ് നിർമ്മാണ അനുമതി നൽകേണ്ടത് .

സ്വപ്നയുടെ അപേക്ഷ ലഭിച്ചതിന് പിന്നാലെ അസിറ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ.എം സാഹുജി സ്ഥല പരിശോധന നടത്തി . അപേക്ഷയോടെപ്പം സമർപ്പിച്ച രേഖകൾ പരിശോധിച്ചു, സ്ഥലപരിശോധനയും നടത്തി .നിയമ പ്രകാരം 20 ദിവസത്തിനുള്ളിൽ അപേക്ഷയിൽ അന്തിമാനുമതി നൽകണം. ‘ഫെബുവരിയിൽ 24 ന് കെട്ടിട നിർമ്മാണത്തിന് സ്വപ്നക്ക് അനുമതി ലഭിച്ചു. രേഖകൾ പരിശോധിച്ചതിൽ ഒരു ക്രമക്കേടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് തെളിയിക്കുന്നതാണ് എക്സിക്യട്ടീവ് എഞ്ചിനീയർ മേയർക്ക് നൽകിയ റിപ്പോർട്ട്. വി വി രാജേഷിൻ്റെ ആരോപണത്തിന് തൊട്ടുപിന്നാലെ മേയർ നഗരസഭാ സെക്രട്ടറിയോട് നേരത്തെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here