ഐശ്വര്യ റായിക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു; ജയ ബച്ചന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. നടൻ അമിതാഭ്‌ ബച്ചനും മകൻ അഭിഷേക്‌ ബച്ചനും‌ കോവിഡ്‌ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യയും മകള്‍ ആരാധ്യയും കൊവിഡ് പോസിറ്റീവായത്.

ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെ​ഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധന ഫലത്തിൽ കോവിഡ് ബാധിതരാണെന്ന് സ്ഥീരീകരിക്കുകയായിരുന്നു. അതേസമയം അമിതാഭ് ബച്ചന്‍റെ ഭാര്യ ജയ ബച്ചന്‍റെയും മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെയും കൊവിഡ് ഫലം നെഗറ്റീവാണ്.

അമിതാഭ്‌ ബച്ചനും മകൻ അഭിഷേക്‌ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്‌ച രാത്രിയാണ്‌ ഇരുവരും രോഗവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അമിതാഭ്‌ ബച്ചൻ അഭ്യർഥിച്ചിരുന്നു. ജൂഹിവിലെ വീടും പരിസരും സമ്പര്‍ക്ക നിരോധന മേഖലയായി പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News