വ്യാജപ്രചാരണം; ബിന്ദു കൃഷ്ണയ്ക്കെതിരെ ഡിവൈഎഫ്ഐ പരാതി നല്‍കി

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസിന്റെ വിവാഹ ചിത്രം മോർഫ് ചെയ്ത് പ്രചിരിപ്പിച്ച സംഭവത്തിൽ ബിന്ദുകൃഷ്ണയ്ക്കെതിരെ ഡിവൈഎഫ് കൊല്ലം ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു പരാതി നൽകി.

വ്യാജ ചിത്രം ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രവർത്തനം. ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും.

പരാതിയുടെ പകർപ്പ്
………………………………..
ബഹു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മുമ്പാകെ സമർപ്പിക്കുന്ന ഹർജി.
ഹർജി കക്ഷി
എസ് ആർ അരുൺബാബു
സെക്രട്ടറി
ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി

എതിർകക്ഷി
1) ബിന്ദുകൃഷ്ണ
പ്രസിഡന്റ്
കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി
2) Bindu Krishna എന്ന ഫേസ്ബുക്ക് പേജ് അഡ്മിനായ സർക്കാർ ഉദ്യോഗസ്ഥൻ

സാർ,

വിഷയം :- എതിർ കക്ഷികൾ വ്യാജ ചിത്രം ചമച്ച് പ്രചരിപ്പിച്ച് കേരള പോലീസ് ആക്റ്റ് II8 (b) (d) പ്രകാരവും ഐപിസി, ഐറ്റി ആക്റ്റ് പ്രകാരവുമുള്ള കുറ്റം ചെയ്തിരിക്കുന്നതിന് മേൽ ആവശ്യമായ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നു.

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ വിവാഹ സമയത്ത് എടുത്ത ചിത്രത്തിൽ കേരള സർക്കാരിൽ മന്ത്രിയായ ഇ പി ജയരാജന്റെ ഭാര്യയുടെ ചിത്രം മാറ്റി എൻഐഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ സ്ത്രിയുടെ ചിത്രം ചേർത്ത് വ്യാജ ചിത്രം ചമച്ച് പ്രചരിപ്പിച്ചു സാമൂഹ്യ മധ്യത്തിൽ അപമാനിക്കുകയും അഭ്യൂഹങ്ങൾ പരത്തുകയും പ്രസ്തുത കേസ് അന്വേഷണത്തിന്റെ വഴിതെറ്റിക്കാനുള്ള ശ്രമം നടത്തുകയും എതിർ കക്ഷികൾ ചെയ്തിട്ടുള്ളതാണ്.

ഇത് വഴി കേരള പോലീസ് ആക്റ്റ് II8 (b) (d) പ്രകാരവും ഐപിസി, ഐറ്റി ആക്റ്റ് പ്രകാരവുമുള്ള കുറ്റം ചെയ്തിട്ടുള്ളതാണ്. ഈ ചിത്രം നിർമ്മിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് ഉൾപ്പെടെ പിടിച്ചെടുത്ത് എതിർ കക്ഷികൾ നടത്തിയ കുറ്റകൃത്യങ്ങൾക്കെതിരെ ആവശ്യമായ അന്വേഷണം നടത്തണം.

Bindu Krishna എന്ന പേജ് കൈകാര്യം ചെയ്യുന്ന വ്യക്തി കേരള സർക്കാർ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചത് അന്വേഷണ വിധേയമാക്കണം. ഈ വിഷയം താങ്കളുടെ അധികാര പരിധിയിൽ പെടുന്നതാണ്. ആവശ്യമായ നിയമ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

വിശ്വസ്തതയോടെ,
എസ് ആർ അരുൺബാബു
സെക്രട്ടറി
ഡിവൈഎഫ്ഐ
കൊല്ലം ജില്ലാ കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News