രാജസ്ഥാൻ സർക്കാർ പ്രതിസന്ധിയിൽ. കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം മറനീക്കി പുറത്തുവന്നു. എംഎൽഎ മാർക്കൊപ്പം സച്ചിൻ പൈലറ്റ് നേരത്തെ ഹൈക്കമാന്റുമായി ചർച്ച നടത്തിയിരുന്നു.
മുപ്പതോളം എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് പറയുന്നത്. നാളെ നടക്കുന്ന നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്.
അവസരം മുതലാക്കാൻ ശ്രമിക്കുകയാണ് ബിജെപി. സച്ചിൻ പൈലറ്റുമായി ബിജെപി ആശയവിനിമയം നടത്തിയെന്നാണ് സൂചന. അശോക് ഗെഹ്ലോട്ട് പാർട്ടി എം എൽഎ മാരുടെ യോഗം വിളിച്ചു
പാർട്ടി എംഎൽഎമാർക്ക് 15 കോടി രൂപയും മറ്റുസഹായങ്ങളും ബിജെപി വാഗ്ദാനം ചെയ്തെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഗഹ്‌ലോട്ട് ആരോപിച്ചിരുന്നു. സച്ചിൻ പൈലറ്റിനെയും വിശ്വസ്തരെയും ലക്ഷ്യം വച്ചായിരുന്നു ഗഹ്‌ലോട്ടിന്റെ പ്രസ്താവന.
തൊട്ട് പിന്നാലെ സർക്കാർ അട്ടിമറി നീക്കം അന്വേഷിക്കുന്ന സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രുപ്പ് സച്ചിന് ചോദ്യം ചെയ്യൽ നോട്ടിസ് നൽകി. ഇതോടെ അതൃപ്തി മറനീക്കി പുറത്തുവന്നു. തനിക്കൊപ്പമുള്ള 20ഓളം.എം എൽ എമാരുമായി സച്ചിൻ ദില്ലിയിൽ പുലർച്ചെ എത്തി. സോണിയ ഗാന്ധി അടക്കമുള്ള പാർട്ടി നേതാക്കളുമായി സംസാരിച്ചു. ഗെഹ്ലോട്ടിനെ മാറ്റണം എന്ന നിലപാട് അറിയിച്ചെന്നാണ് സൂചന.
പാർട്ടിയിലും സർക്കാരിലും താൻ ഒതുക്കപ്പെടുന്നതായി സച്ചിൻ പരാതിപ്പെട്ടു. വഴങ്ങിയില്ല എങ്കിൽ സച്ചിൻ പൈലറ്റ് ബിജെപിയിൽ പോകുമെന്നാണ് അഭ്യുഹങ്ങൾ ശക്തമായിരിക്കുന്നത്. ബിജെപി നേതാക്കളുമായി ചർച്ച നടന്നെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നു.
അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ സച്ചിനെ പിന്തുണച്ചു രംഗത്ത് എത്തിയതും ഒരു സൂചനയാണ്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് സച്ചിൻ പൈലറ്റിന് ബിജെപി വാഗ്‌ദാനം ചെയ്തിട്ടില്ല.
200 അംഗ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് 107 സീറ്റ് ഉണ്ട് . 12 സ്വതന്ത്ര എംഎൽഎ മാരുടെയും രാഷ്ട്രീയ ലോക് ദൾ,, ഭാരതീയ ട്രൈബൽ പാർട്ടി എന്നിവയുടെ 3 എംഎൽഎമാരുടെയും പിന്തുണയും സർക്കാരിന് ഉണ്ട്.
Get real time update about this post categories directly on your device, subscribe now.