ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് മാസം നടക്കാനിരുന്ന പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു.

ഈ പരീക്ഷ ജൂലൈ 13 ന് പുതുക്കി നിശ്ചയിക്കുകയായിരുന്നു. പരീക്ഷ ഓണ്‍ലൈനായി നടത്താനാണ് യൂണിവേഴ്‌സിറ്റി തീരുമാനം. എന്നാല്‍ വിദ്യാര്‍ത്ഥികളുമായി കൂടിയാലോചനയില്ലാതെയാണ് യൂണിവേഴ്‌സിറ്രി തീരുമാനം കൈക്കൊണ്ടതെന്നാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് കാരണം. വിവിധ മേഖലകളില്‍ ഇപ്പോഴും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്.

പലപ്രദേശങ്ങളും പകര്‍ച്ച വ്യാധിക്ക് നടുവിലാണെന്നും. മുന്നൊരുക്കങ്ങളോ അവധിയോ നല്‍കാതെയാണ് യൂണിവേഴ്‌സിറ്റി തീരുമാനമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം പരീക്ഷകളില്ലാതെ പ്രമോഷന്‍ നല്‍കാമെന്ന കര്‍ണാക സര്‍ക്കാറിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകള്‍ ശ്രദ്ധയില്‍പ്പെടുത്തി നിരവധി തവണ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയെ സമീപിച്ചിരുന്നു.

ഇന്റേണല്‍ മാര്‍ക്കിന്റെയും അക്കാദമിക് പെര്‍ഫോമന്‍സിന്റെയും അടിസ്ഥാനത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കൊഴികെ അടുത്ത ക്ലാസുകള്‍ അറ്റന്റ് ചെയ്യാന്‍ അനുവദിക്കണമെന്നതാണ് സര്‍ക്കാര്‍ ഉത്തരവ്.

എന്നാല്‍ ഈ ഉത്തരവ് കര്‍ണാടക സര്‍ക്കാറിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും കീഴിലുള്ള ഗവണ്‍മെന്റ് സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രമാണ് ബാധകമെന്നും ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി യുജിസി ഗൈഡ്‌ലൈന്‍സ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റിയാണെന്നും പരീക്ഷകള്‍ യുജിസി നിര്‍ദേശ പ്രകാരം 2020 ജൂലൈ 13 തന്നെ നടക്കുമെന്ന് യൂണിവേഴ്‌സിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here