തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനത്തിന് പുതുക്കിയ ഉത്തരവ്

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ ജിവനക്കാരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പുതുക്കിയ ഉത്തരവിറക്കി.

ലോക്ക് ഡൗണ്‍ ഒരാ‍ഴ്ചകൂടി നീട്ടിയപശ്ചാത്തലത്തലാണ് പുതിയ ഉത്തരവ്. എന്നാല്‍ അവശ്യ സര്‍വീസുകള്‍ മുടക്കു കൂടാതെ നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സെക്രട്ടറിയേറ്റിലെ ആരോഗ്യ,ആഭ്യന്തര,ദുരന്ത നിവാരണമടക്കമുള്ള വകുപ്പുകളിലെ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ആരോഗ്യ വകുപ്പില്‍ ആവശ്യമാണെങ്കില്‍ കൂടുതല്‍ ജീവനക്കാരെ ഉപയോഗിക്കാം. ഗവണ്‍മെന്‍റ് പ്രസ്സുകള്‍ക്ക് പ്രിന്‍റിങ് സുഗമമായി നടത്താനാവശ്യമായ ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.

സെക്രട്ടേറിയേറ്റിലെ മറ്റ് വകുപ്പുകള്‍ അനിവാര്യമായ പ്രവര്‍ത്തനം മാത്രം ഉറപ്പാക്കാനാവശ്യമായ ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കണം.

അ‍വശ്യ സര്‍വീസ് വിഭാഗത്തില്‍ പെടാത്ത മറ്റു വകുപ്പുകള്‍ സേവനങ്ങള്‍ നിര്‍വഹിക്കാന്‍ അവശ്യമായ ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണം.

ഓഫീസുകളില്‍ ഹാജരാകാത്ത ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോമായി ജോലികള്‍ നിര്‍വഹിക്കണമെന്നും ഉത്തരവില്‍ നിഷ്കര്‍ഷിക്കുന്നു.

അതേസമയം അവശ്യ സര്‍വീസുകള്‍ തടസമില്ലാതെ പ്രവര്‍ത്താക്കാന്‍ അവസരമൊരുക്കണമെന്നും ഉത്തരവില്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here