സ്വർണക്കടത്ത്‌ കേസ്‌ : വമ്പൻ ഗൂഢാലോചനയെന്ന്‌ എൻഐഎ; സാമ്പത്തിക ഭദ്രത തകർക്കാൻ ശ്രമിച്ചു

സ്വർണക്കടത്ത്‌ കേസിലെ പ്രതികൾ രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകർക്കാൻ ശ്രമിച്ചതിന്‌ മതിയായ തെളിവ്‌ ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസി. സ്വർണം കടത്തിയ കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ്‌, നാലാം പ്രതി സന്ദീപ്‌ നായർ എന്നിവരെ ഹാജരാക്കി പ്രത്യേക കോടതിയിൽ സമർപ്പിച്ച റിമാൻഡ്‌ റിപ്പോർട്ടിലാണ്‌ എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്‌.

പ്രതികൾ പ്രഥമദൃഷ്‌ട്യാ കുറ്റക്കാരാണ്‌. പ്രതികളുടെയാകെ പങ്ക്‌ വ്യക്തമാക്കുന്ന നിർണായക തെളിവുകളും കിട്ടിക്കഴിഞ്ഞു. അത്‌ കോടതിക്ക്‌ രേഖാമൂലം കൈമാറാൻ തയ്യാറാണ്‌. കള്ളക്കടത്തിനുപിന്നിൽ വമ്പൻ ഗൂഢാലോചന‌ നടന്നിട്ടുണ്ട്‌. ഇത്‌‌ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.

കള്ളക്കടത്തുസ്വർണവും മറ്റും കണ്ടെടുക്കാൻ കൂടുതൽ അന്വേഷണവും തെളിവെടുപ്പും ആവശ്യമാണെന്ന്‌ കസ്‌റ്റഡി അപേക്ഷയിലും പറഞ്ഞു. തെളിവുകൾ രേഖാമൂലം തിങ്കളാഴ്‌ച സമർപ്പിക്കും.

ഫാസിൽ യുഎഇയിൽ പിടിയിൽ
തിരുവനന്തപുരം വിമാനത്താവളത്തിലേക്ക്‌‌ യുഎഇയിൽനിന്ന്‌ നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ഫാസിൽ ഫരീദ്‌ ദുബായ്‌ പൊലീസിന്റെ പിടിയിലെന്ന്‌ സൂചന. കേസിലെ മൂന്നാം പ്രതിയായ ഇയാളെ വിട്ടുകിട്ടാൻ എൻഐഎയും കസ്‌റ്റംസും ഉടൻ നടപടി സ്വീകരിക്കും.

സ്വർണക്കടത്ത്‌ സംഘത്തിന്റെ ദുബായ്‌ കേന്ദ്രീകരിച്ചുള്ള പ്രധാന സൂത്രധാരൻ ഇയാളാണെന്ന്‌ സരിത്‌ അന്വേഷകസംഘത്തോട്‌ വെളിപ്പെടുത്തിയിരുന്നു. ഫാസിലിനെ എൻഐഎയ്‌ക്ക്‌ ലഭിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും.

നയതന്ത്ര ബാഗേജിൽ സ്വർണം പിടിച്ചതോടെ യുഎഇയിലും അന്വേഷണം ആരംഭിച്ചിരുന്നു. കേരളത്തിലെ അന്വേഷണത്തോട്‌ പൂർണമായി സഹകരിക്കുമെന്നും യുഎഇ എംബസി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News