ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ വൈവിധ്യമാര്‍ന്ന ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാനും വികസിപ്പിക്കാനും വേദിയൊരുക്കി അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഹാക്കത്തോണ്‍ Hac’KP

തിരുവനന്തപുരം: മെച്ചപ്പെട്ട പൊലീസിംഗിനായി സൈബര്‍ രംഗത്ത് കേരള പോലീസിന് അനുയോജ്യമായ പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ പ്രാവീണ്യവും നൂതനാശയങ്ങളും കൈമുതലായുള്ളവര്‍ക്ക് അവ പ്രകാശിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ സംരംഭം കേരള പോലീസ് സൈബര്‍ഡോം ഒരുക്കുകയാണ്.

പൊതുവായ ഏതെങ്കിലും ദൈനംദിന പ്രശ്നം പരിഹരിക്കുന്നതിനോ പൊലീസിംഗില്‍ നല്ല സ്വാധീനം സൃഷ്ടിക്കുന്നതിനോ മാറ്റങ്ങള്‍ വരുത്തുന്ന സാങ്കേതികവിദ്യകള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ യഥാര്‍ത്ഥ കഴിവുകളും ആശയങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് Hac’KP 2020 ഹാക്കത്തോണ്‍.

എഞ്ചിനീയറിംഗ്, ടെക്‌നോളജി രംഗത്ത് ഉത്സാഹികളായ ഡവലപ്പര്‍മാരുടെ വൈവിധ്യമാര്‍ന്ന ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാനും വികസിപ്പിക്കാനും പ്രോത്സാഹനം നല്‍കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഭാവിയിലെ സ്മാര്‍ട്ട് പൊലീസിംഗിന് പരിഹാരങ്ങള്‍ സൃഷ്ടിച്ച് പോലീസിനെ സജ്ജമാക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്നതാണ് Hac’KPയുടെ തീം.

പരിമിതമായ സമയപരിധിക്കുള്ളില്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുക, അവ പരീക്ഷിക്കുക എന്നിവയാണ് മത്സരം ലക്ഷ്യമിടുന്നത്. മികച്ച ആശയങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒന്നാം സമ്മാനം ആയി 5 ലക്ഷം രൂപയും, രണ്ടാം സമ്മാനം ആയി 2.5 ലക്ഷം രൂപയും, മൂന്നാം സമ്മാനം ആയി 1 ലക്ഷം രൂപയും നല്‍കും.

വിശദ വിവരങ്ങള്‍ Hackp websiteല്‍ ലഭ്യമാണ് https://hackp.kerala.gov.in/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News