സ്വപ്‌നയും സന്ദീപും 21 വരെ എന്‍ഐഎ കസ്റ്റഡിയില്‍; സ്വര്‍ണക്കടത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ് ഇരുവരെയും കസ്റ്റഡിയില്‍ വിട്ടത്. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടു പോകും.

ഭീകരവാദ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായിരുന്നു സ്വര്‍ണ കള്ളക്കടത്തെന്ന് എന്‍ഐഎ എഫ്‌ഐആറില്‍ പറയുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അട്ടിമറിക്കാനും പ്രതികള്‍ ലക്ഷ്യമിട്ടെന്ന് എഫ്‌ഐആറില്‍ പറയുന്നു.

സന്ദീപില്‍ നിന്ന് പിടിച്ചെടുത്ത ബാഗും എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. കോടതിയുടെ സാന്നിധ്യത്തില്‍ ബാഗ് പരിശോധിക്കും.

പ്രതികള്‍ 2019 മുതല്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും നേരത്തെ 9 കിലോ, 18 കിലോ എന്നിങ്ങനെ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. യുഎയിലാണ് പ്രധാനമായും തട്ടിപ്പ് നടന്നത്. വ്യാജമായി യുഎഇ എംബ്ലവും വിലാസവും സംഘം ചമച്ചു. നയതന്ത്ര പരിരക്ഷക്ക് വേണ്ടിയാണ് വ്യാജരേഖ ചമച്ചതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

പിഎസ് സരിത്താണ് കേസിലെ ഒന്നാം പ്രതി. സ്വപ്ന സുരേഷ് രണ്ടാം പ്രതിയും ഫാസില്‍ ഫരീദ് മൂന്നാം പ്രതിയും സന്ദീപ് നായര്‍ നാലാം പ്രതിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News