മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗില്‍ യുവേഫ ഏര്‍പ്പെടുത്തിയ വിലക്ക് കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ചാംപ്യന്‍സ് ലീഗില്‍ യുവേഫ ഏര്‍പ്പെടുത്തിയ രണ്ടു വര്‍ഷത്തെ വിലക്ക് കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കി. ഇതോടെ അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടരാം.

വിലക്കിനു പുറമേ യുവേഫ ഏര്‍പ്പെടുത്തിയിരുന്ന 254 കോടി രൂപയുടെ പിഴശിക്ഷ 85 കോടിയോളം രൂപയായി കോടതി ഇളവുചെയ്യുകയും ചെയ്തു. യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബുകളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്ന ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ ചട്ടങ്ങള്‍ ലംഘിച്ചതിനും യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് സിറ്റിക്ക് യൂറോപ്പിലെ ഒന്നാം ക്ലബ് ചാംപ്യന്‍ഷിപ്പായ ചാംപ്യന്‍സ് ലീഗില്‍ നിന്ന് ഈ വര്‍ഷം ആദ്യം വിലക്ക് വന്നത്. ഇതിനെതിരെ സിറ്റി ഗ്രൂപ്പ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് വിലക്ക് റദ്ദാക്കിയത്.

സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്ന വരുമാനം പെരുപ്പിച്ചു കാട്ടി ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ നിയമങ്ങള്‍ തെറ്റിച്ചെന്ന യുവേഫയുടെ കണ്ടെത്തല്‍ ശരിയില്ലെന്ന് വിധിച്ച കോടതി, യുവേഫയുമായി സഹകരിക്കുന്നതില്‍ സിറ്റി വീഴ്ച വരുത്തിയെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഇളവു ചെയ്‌തെങ്കിലും പിഴ ശിക്ഷ നിലനിര്‍ത്തിയത്.

പ്രീമിയര്‍ ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി. ഇപ്പോള്‍ നടന്നു വരുന്ന ചാംപ്യന്‍സ് ലീഗ് സീസണിന്റെ പ്രീക്വാര്‍ട്ടറില്‍ റയല്‍ മഡ്രിഡിനെ നേരിടാനിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News