രോഗമുക്തരായവരില്‍ സന്നദ്ധതയുള്ളവരെ ആരോഗ്യസന്ദേശപ്രചാരകരാക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് രോഗമുക്തരായവരില്‍ സന്നദ്ധതയുള്ളവരെ ആരോഗ്യസന്ദേശപ്രചാരകരാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

രോഗികളുടെ വര്‍ദ്ധന ഇനിയും കൂടിയാല്‍ വല്ലാതെ പ്രയാസപ്പെടും. റിവേഴ്‌സ് ക്വാറന്റീന്‍ വേണ്ടവര്‍ക്ക് ഐസിയു, വെന്റിലേറ്റര്‍ അടക്കം സൗകര്യങ്ങള്‍ ഇല്ലാതെ പോകും. ആരോഗ്യവകുപ്പ് അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ്.

ചികിത്സയുടെ കാര്യത്തില്‍ ആരോഗ്യവകുപ്പിന് എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും. രോഗമുക്തരായവരില്‍ സന്നദ്ധതയുള്ളവരെ ആരോഗ്യസന്ദേശപ്രചാരകരാക്കും. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പെട്ടെന്ന് തന്നെ തയ്യാറാക്കി റിക്രൂട്ട്‌മെന്റ് പെട്ടെന്ന് നടത്തും.

സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്തി ജനങ്ങളുടെ സഹകരണം തേടി മികച്ച ക്വാറന്റൈന്‍ നടപ്പാക്കാനാണ് ശ്രമം. ജനകീയപ്രതിരോധം രോഗം ചെറുക്കാന്‍ വേണം. ചിലര്‍ ഇത് ഗൗരവത്തിലെടുക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നു. ചില മേഖലകളില്‍ മടുപ്പ് വരുന്നുണ്ട്. വോളണ്ടിയര്‍മാരെ അടക്കം പ്രോത്സാഹിപ്പിക്കണം. കൂടുതല്‍ വോളണ്ടിയര്‍മാരെ ആവശ്യമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News