വ്യാജ രേഖ ചമച്ചു; സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് പൊലീസ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് പൊലീസ്. ഐ.ടി വകുപ്പിന്റെ പരാതിയിലാണ് വ്യാജ രേഖ ചമച്ചതിന് കേസെടുത്തത്.

കണ്‍ടോണ്‍മെന്റ് പോലീസാണ് സ്വപ്നക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ പരാതിയിലാണ് കേസ്. എഫ്‌ഐആറിന്റെ കോപ്പി കൈരളിന്യൂസിന് ലഭിച്ചു. വിശ്വാസ വഞ്ചന നടത്തി ചതിച്ച് ജോലി സമ്പാദിക്കണമെന്ന ഉദ്ദേശത്തോട് കൂടി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നാണ് എഫ്.ഐ.ആര്‍. വഞ്ചന, വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹേബ് അംബേക്ദ്കര്‍ സാങ്കേതിക സര്‍വകലാശാലയുടെ രജിസ്റ്റര്‍ നമ്പറിലുള്ള സര്‍ട്ടിഫിക്കറ്റാണ് സ്വപ്ന വ്യാജമായി സമ്പാദിച്ച് ജോലി നേടിയെന്ന് എഫ് ഐ ആറിലുണ്ട്. രണ്ടാം പ്രതി കണ്‍സള്‍ട്ടന്‍സി സ്ഥാപനം പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സാണ്. മൂന്നാം പ്രതി വിഷന്‍ ടെക്‌നോളജീസ് എന്ന സ്ഥാപനവും. എഡ്ജ് 2020 എന്ന പദ്ധതിയില്‍ സ്വപ്നയെ ജൂനിയര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചു.

വഞ്ചനയിലൂടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വപ്ന കൈപ്പറ്റിയെന്നും ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എം.ഡി ജയശങ്കര്‍ പ്രസാദിന്റെ പരാതിയിലുണ്ട്.പൊലീസ് അന്വേഷ്ണമാരംഭിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നും ശക്തമായ നടപടിയായിരിക്കും ഇവര്‍ക്കെതിരെ എടുക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News